അങ്ങേതിലിങ്ങേതിലോടി

 

അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ
ഇവിടത്തുകാരോടയലത്തുകാരന്
ഇണക്കമോ പിണക്കമോ
(അങ്ങേതില്‍...)

പറയാനായിരം കഥകളുമായ് ഞാന്‍
ഒരുങ്ങി നില്‍ക്കും ദൂരെ (2)
കണ്ടു ചിരിച്ചവനരികില്‍ വരുമ്പോള്‍
പണ്ടില്ലാത്തൊരു നാണം
പണ്ടില്ലാത്തൊരു നാണം (2)
അഹാഹാ...ഹൊഹോഹോ....
അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ

വരുമെന്നു കരുതീ വരുമെന്നു കരുതീ
വിരുന്നൊരുക്കും വീട്ടില്‍
എന്മനസ്സമ്മതമൊന്നറിയിക്കാന്‍
എന്തെന്നില്ലാത്ത ദാഹം
അഹാഹാ...ഓഹൊഹോ....
അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ

പകുത്തുനല്‍കും പകുത്തുനല്‍കും
പകല്‍ക്കിനാവിന്‍ മധുരം
എന്റേതാണവനെങ്കിലുമവനെ
സ്വന്തമാക്കാന്‍ മോഹം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Angethilingethilodi

Additional Info