അരുവീ തേനരുവീ

അരുവീ... തേനരുവീ
അരുവിക്കരയിലെ
ഇളവെയില്‍ കായും
കുരുവീ... ഇണക്കുരുവീ
അരുവീ തേനരുവീ
അരുവിക്കരയിലെ
ഇളവെയില്‍ കായും
കുരുവീ ഇണക്കുരുവീ
അരുവീ... തേനരുവീ

ഓ... 
വനദേവതയുടെ
വളര്‍ത്തുകിളിയുടെ 
മണിയറതേടി
ഇത്തിരി മുമ്പൊരു 
ദേവദൂതന്‍
ഇതിലേ പോയോ
അരുവീ... തേനരുവീ

അല്ലിത്താമര വള്ളിക്കുടിലു-
കളക്കരെയാണോ
അല്ലിത്താമരവള്ളിക്കുടിലു -
കളക്കരെയാണോ
അഴകിന്‍ പൈങ്കിളി 
അരയന്നക്കിളി
അക്കരെയാണോ 
അക്കരെയാണോ

അരുവീ... തേനരുവീ
അരുവിക്കരയിലെ
ഇളവെയില്‍ കായും
കുരുവീ... ഇണക്കുരുവീ
അരുവീ തേനരുവീ

ഓ... 
വനമുല്ലകളുടെ 
കുളിർ കോരിയിടും
തണലില്‍ക്കൂടി
എന്‍ പ്രിയനെന്‍ -
മലര്‍മാല ചൂടാന്‍
ഇതിലെ വരുമോ 
അരുവീ തേനരുവീ

കുളിര്‍ക്കിനാവിന്‍ 
തൂവല്‍ മെടഞ്ഞൊരു 
കൂടുംകൊണ്ടേ
മുത്തേ നിന്നെ കോരിയെടുക്കാന്‍
എത്രകൊതിച്ചു ഞാന്‍
എത്രകൊതിച്ചു ഞാന്‍

അരുവീ... തേനരുവീ
അരുവിക്കരയിലെ
ഇളവെയില്‍ കായും
കുരുവീ... ഇണക്കുരുവീ
അരുവീ തേനരുവീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
aruvee thenaruvee

Additional Info