നാണിച്ചു പോയി

 

നാണിച്ചു പോയി - അന്നു ഞാന്‍
നാണിച്ചുപോയി (2)
മാറില്‍ കല്യാണമാലയണിഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയി 
ഓ..... 
നാണിച്ചു‍പോയി - അന്നു ഞാന്‍
നാണിച്ചുപോയി 
മാറില്‍ കല്യാണമാലയണിഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയി

കൈയ്ക്കു കടന്നുപിടിച്ചപ്പോ -
ളെനിക്കിക്കിളിയായി (2)
തങ്കമോതിരം തന്നപ്പോളെന്‍‍ -
തലകുനിഞ്ഞുപോയി (2)
ഓ......
(നാണിച്ചു‍പോയി... )

പട്ടുകിടക്ക വിരിച്ചപ്പോളെന്‍ 
സ്വപ്നമുണര്‍ന്നു (2)
പനിനീര്‍പ്പൂക്കളിറുത്തുതരാം ഞാൻ 
പകരമെന്തുനല്‍കും (2)
ഓ.....നാണിച്ചു പോയി - അന്നു ഞാന്‍
നാണിച്ചുപോയി 
മാറില്‍ കല്യാണമാലയണിഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naanichu poyi

Additional Info

അനുബന്ധവർത്തമാനം