rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തിലകൻ Mon, 24/09/2012 - 09:14 ചില തെറ്റുകൾ തിരുത്തി
തിലകൻ Mon, 24/09/2012 - 08:15 Adding a playlist
ട്രിവാൻഡ്രം ലോഡ്ജ് Sun, 23/09/2012 - 18:57
നന്ദുലാൽ Mon, 17/09/2012 - 19:43
കാശ്മീരം Mon, 17/09/2012 - 19:40
ബോഡി ഗാർഡ് Mon, 17/09/2012 - 19:39
ഇത്രമാത്രം(2012) Sun, 16/09/2012 - 16:00
പവിത്രം Sun, 16/09/2012 - 15:34
കരിമ്പന Sun, 16/09/2012 - 15:27 പുതുക്കിയത്
നെല്ല് Sun, 16/09/2012 - 15:27
അകലെയോ നീ അകലെയോ വ്യാഴം, 13/09/2012 - 07:15
പി എൻ വി അസോസിയേറ്റ്സ് വെള്ളി, 07/09/2012 - 22:40
ഒഴിമുറി വെള്ളി, 07/09/2012 - 19:04 അടിസ്ഥാനവിവരങ്ങൾ ചേർത്തു
റൺ ബേബി റൺ അഥവാ ജീർണ്ണതയുടെ ആഘോഷം വ്യാഴം, 06/09/2012 - 17:06
മിന്നൽ പടയാളി വ്യാഴം, 16/08/2012 - 19:34 Added poster
ആയുഷ്‌ക്കാലം വ്യാഴം, 16/08/2012 - 19:29 ഗവിൻ പക്കാർഡിനെ ചേർത്തു
ഗ്രാമം ബുധൻ, 15/08/2012 - 18:14 ചിത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ ചേർത്തു
പ്രഭുവിന്റെ മക്കൾ ബുധൻ, 15/08/2012 - 15:45 ചിത്രത്തിന്റെ അടിസ്ഥാനവിവരങ്ങൾ ചേർത്തു
പ്രഭുവിന്റെ മക്കൾ ബുധൻ, 15/08/2012 - 15:41
എം സിന്ധു ബുധൻ, 15/08/2012 - 13:32
സന്തോഷ് ബാലൻ ബുധൻ, 15/08/2012 - 13:31
ഫ്രീതോട്ട് സിനിമ ബുധൻ, 15/08/2012 - 13:18
ഗുണചിത്ര മൂവീസ് ചൊവ്വ, 14/08/2012 - 12:26
കവിത വ്യാഴം, 09/08/2012 - 20:33 കൗതുകം ചേർത്തു
ആനന്ദ് വ്യാഴം, 09/08/2012 - 20:05
മരണമെത്തുന്ന നേരത്ത് ബുധൻ, 08/08/2012 - 19:33 റഫീക്ക് അഹമ്മദിന്റെ കവിത അതേപടി പകർത്തി
ഉസ്താദ് ഹോട്ടൽ വ്യാഴം, 28/06/2012 - 14:52 അഭിനേതാക്കളിൽ ബഗത് മാനുവൽ ചേർത്തു
കന്യാതനയാ കരുണാനിലയാ ചൊവ്വ, 26/06/2012 - 18:42 admin replaced ള്‍ with via Scanner Search and Replace module.
ഭാരത മേദിനി പോറ്റിവളർത്തിയ ചൊവ്വ, 26/06/2012 - 18:42 admin replaced ള്‍ with via Scanner Search and Replace module.
ഇതുമാത്രമിതുമാത്രം ചൊവ്വ, 26/06/2012 - 18:41 admin replaced ള്‍ with via Scanner Search and Replace module.
ഇനിയാരെത്തിരയുന്നു ചൊവ്വ, 26/06/2012 - 18:40 admin replaced ള്‍ with via Scanner Search and Replace module.
പടിഞ്ഞാറെ മാനത്തുള്ള ചൊവ്വ, 26/06/2012 - 18:39
അനുരാഗനാടകത്തിൻ ചൊവ്വ, 26/06/2012 - 18:39
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് ചൊവ്വ, 26/06/2012 - 18:38
പഞ്ചാഗ്നി ചൊവ്വ, 26/06/2012 - 13:36 കിഷോർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി
ഭാഗ്യജാതകം Mon, 25/06/2012 - 17:29 വിവരങ്ങൾ ചേർത്തു
കൈയ്യിൽ നിന്നെ കിട്ടിയാൽ Mon, 25/06/2012 - 15:36 admin replaced ണ്‍ with via Scanner Search and Replace module.
തങ്കം കൊണ്ടൊരു Mon, 25/06/2012 - 15:34 admin replaced ണ്‍ with via Scanner Search and Replace module.
എന്തെന്തു മോഹങ്ങളായിരുന്നു Mon, 25/06/2012 - 15:33 admin replaced ള്‍ with via Scanner Search and Replace module.
കണ്ണുനീർമുത്തുമായ് Mon, 25/06/2012 - 15:29 admin replaced ന്‍ with via Scanner Search and Replace module.
മറക്കുമോ എന്നെ മറക്കുമോ Mon, 25/06/2012 - 15:28
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ Mon, 25/06/2012 - 15:26
വിധി തന്ന വിളക്ക് Mon, 25/06/2012 - 15:20 വിവരങ്ങൾ ചേർത്തു
കണ്ണും കരളും Mon, 25/06/2012 - 13:32 വിവരങ്ങൾ ചേർത്തു
ഭക്തകുചേല Mon, 25/06/2012 - 13:24
കടത്തുകാരൻ Mon, 25/06/2012 - 13:19
അംബിക (പഴയ നടി) Mon, 25/06/2012 - 13:02
ഓമനക്കുട്ടൻ Mon, 25/06/2012 - 12:59
ബാച്ച്‌ലർ പാർട്ടി വ്യാഴം, 21/06/2012 - 12:55
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി ചൊവ്വ, 19/06/2012 - 18:52 വരികൾ ചേർത്തു

Pages