കൈയ്യിൽ നിന്നെ കിട്ടിയാൽ
കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു
കലാകാരിയാക്കും
കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു
കലാകാരിയാക്കും നിന്നെ ഞാൻ
കലാകാരിയാക്കും
സിനിമാപ്പാട്ടു പഠിപ്പിക്കും
നൈലോൺ സാരിയുടുപ്പിക്കും
കാറിൽ നിന്നെ കൊണ്ടു നടക്കും
കലാകാരിയാക്കും
(സിനിമാപ്പാട്ടു... )
കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു
കലാകാരിയാക്കും
കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു
കലാകാരിയാക്കും നിന്നെ ഞാൻ
കലാകാരിയാക്കും
കുലുങ്ങികുലുങ്ങി നടക്കണം
കൂളിംഗ് ഗ്ലാസ്സ് വെയ്ക്കണം
കൈത്തണ്ടിൽ തൂക്കിയിടാനൊരു
കൊച്ചു വട്ടി വേണം
(കുലുങ്ങി... )
കുതിരവാലു പോലെ തലമുടി
കോതിക്കെട്ടിയിടേണം (2)
കടമിഴിയാൽ കമ്പിയില്ലാ -
ക്കമ്പിയടിക്കേണം (2)
കൈയ്യിൽ നിന്നെ കിട്ടിയാൽ ഒരു
കലാകാരിയാക്കും
കൈയ്യിൽ നിന്നെ കിട്ടിയാൽ - ഒരു
കലാകാരിയാക്കും നിന്നെ ഞാൻ
കലാകാരിയാക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kayyil ninne kittiyaal
Additional Info
Year:
1962
ഗാനശാഖ: