എന്തെന്തു മോഹങ്ങളായിരുന്നു
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല
ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
ഒരുകൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ
കുരുവികള്‍ നമ്മള്‍ പിരിഞ്ഞൂ
തിന തേടാന്‍ പോയപ്പോള്‍
ഒന്നിനെയെന്തിനോ -
വനവേടനമ്പെയ്തു വീഴ്ത്തീ
വനവേടനമ്പെയ്തു വീഴ്ത്തീ
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
കതകൊന്നനങ്ങിയാല്‍
വിളികേട്ടുണര്‍ന്നു ഞാന്‍
കരയാത്ത നാളുകളില്ല
ഇരുളിന്റെ ലോകത്തില്‍ നിന്നെ -
ഞാനോമനേ - ഇനിയേതു കാലത്തു
കാണും - ഇനിയേതു കാലത്തു കാണും
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enthenthu mohangal
Additional Info
Year:
1962
ഗാനശാഖ: