തങ്കം കൊണ്ടൊരു

 

തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴൻ തന്ന കൊട്ടാരം
തങ്കം കൊണ്ടൊരു കൊട്ടാരം

നീരാടാൻ പനിനീര്
നെറ്റിയിലണിയാൻ കസ്തൂരി
കിടന്നുറങ്ങാൻ പൂമെത്ത
കിള്ളിയുണർത്താൻ പൂന്തെന്നൽ
കിടന്നുറങ്ങാൻ പൂമെത്ത
കിള്ളിയുണർത്താൻ പൂന്തെന്നൽ
ഓ...

തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴൻ തന്ന കൊട്ടാരം
തങ്കം കൊണ്ടൊരു കൊട്ടാരം

ചങ്ങാതീ ചങ്ങാതീ
ചന്ദന മഞ്ചലിലേറി വരൂ
മനസ്സിനിണങ്ങിയ മംഗല്യത്തിനു
മാല കൊരുത്തു കൊരുത്തു തരൂ 
മനസ്സിനിണങ്ങിയ മംഗല്യത്തിനു
മാല കൊരുത്തു കൊരുത്തു തരൂ 
ഓ...
തങ്കം കൊണ്ടൊരു കൊട്ടാരം

കായാമ്പൂ കണ്ണെഴുതീ
കമ്മലണിഞ്ഞൂ കൺ കദളീ
പന്തലൊരുക്കീ പൂമുല്ല 
മന്ത്രകോടിഞൊറിഞ്ഞു തരൂ 
ഓ...

തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴൻ തന്ന കൊട്ടാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankam kondoru