മറക്കുമോ എന്നെ മറക്കുമോ
മറക്കുമോ എന്നെ മറക്കുമോ
ഇല്ലെന്നുപറയൂ (2)
മറക്കുമോ എന്നെ മറക്കുമോ
ഒരു ദിവസം പണ്ടൊരു ദിവസം
ഓരോന്നു പറഞ്ഞെന്നെ കിലുകിലെച്ചിരിപ്പിച്ചതോര്‍മ്മയില്ലേ
മറക്കുമോ എന്നെ മറക്കുമോ
ഒരുദിവസം പണ്ടൊരു ദിവസം
ഒളികണ്ണാലെന്നെ പുളകങ്ങളണിയിച്ചതോര്‍മ്മയില്ലേ
ഓര്‍മ്മയില്ലേ
കാണാത്ത കണ്ണിനു കാഴ്ച നല്‍കിയ
ഗന്ധര്‍വ കന്യക നീ
നൃത്തം വയ്ക്കുക തൃത്താലി ചാര്‍ത്തുക
നീയെന്റെ കണ്മണീ കണ്മണീ
വെള്ളാരം പൊയ്കകള്‍ പൂത്തിറങ്ങിയ
വൈശാഖ പൗര്‍ണമിയില്‍
മനസ്സിനുള്ളിലെ നെയ്യാമ്പൽത്തൈയ്യിനു
മേലാകെ കിങ്ങിണി കിങ്ങിണി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Marakkumo enne marakkumo
Additional Info
Year:
1962
ഗാനശാഖ: