മോഹം കൊണ്ടു ഞാൻ

മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി (മോഹം...)
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

(മോഹം...)

കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

(മോഹം...)

മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

(മോഹം...)

Moham Kondu Njan - Shesham Kaazhchayil(1983)