മധുമഞ്ജരി ഞാൻ

മധുമഞ്ജരി ഞാൻ ജീവനിൽ പൂവിടും
സുരസംഗീതം മാദകം മോഹിതം
ലഹരിയിൽ നിറയുമീ തരളഭാവങ്ങളായ്
അലിയുകെൻ തനുവിലെ പുളകബിന്ദുക്കളിൽ

(മധു...)

സ്വർഗ്ഗത്തിലേറാം സ്വപ്‌നം കാണാൻ മാത്രം
സ്വയം മറക്കാം തമ്മിൽത്തമ്മിൽ ചേരാം
താളം വിളിക്കുമീ തീരങ്ങളിൽ...
മേളം ലാളിക്കുമീ ‍നിറങ്ങളിൽ...

(മധു...)

ആലോലമാടാം എന്നും നമ്മിൽ മോഹം
ആവേശമാകാം കണ്ണിൽ ചുണ്ടിൽ‍ ദാഹം
പ്രേമം പൂക്കുന്നൊരീ മൗനങ്ങളിൽ...
കാമം കളിയാടിടും നിമിഷങ്ങളിൽ...

(മധു...)

Shesham Kaazhchayil | Madhumanjari Njan song