ജെൻസി
ഗായകരായ മാതാപിതാക്കളായ കൊച്ചി പള്ളുരുത്തി പിടിയഞ്ചേരില്‍ ആന്റണിയുടെയും സിസിലിയുടെയും മകളായി പിറന്ന ജെന്‍സിയ്ക്ക് സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സഹോദരന്മാരായ ജെര്‍സണ്‍ ആന്റണിയും ജോളി ആന്റണിയും അറിയപ്പെടുന്ന ഗായകരാണ്. നന്നേ ചെറുപ്പത്തില്‍ മലയാള പിന്നണിഗാന രംഗത്തെത്തിയ ജെന്‍സി തന്റെ മനോഹരമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനം കവര്‍ന്നു. തന്റെ 14 ആം വയസ്സില്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ആണ് ജെന്‍സിയെ സംഗീത ലോകത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയത്. " *വേഴാമ്പല്‍ " എന്ന സിനിമയിലെ " തിരുവാകചാര്‍ത്തിന്‍ മുഖ ശ്രീ വിളങ്ങും* " എന്ന ആദ്യ ഗാനം അന്നത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.മലയാളക്കരയ്ക്ക് മറക്കാനാകാത്തവയാണു ജെന്‍സി പാടിയ പല പാട്ടുകളും.ഉദാഹരണമായി *കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ കന്നിപ്പൂമാനം ,വിസ എന്ന ചിത്രത്തിലെ താലീ പീലി കാട്ടിനുളില്‍.രാഗം താനം പല്ലവിയിലെ അത്തപ്പൂ,ചിത്തിര പ്പൂ, തുടങ്ങിയ പാട്ടുകള്‍. മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസ് വഴി ഈ ഗായികയെ ഇളയ രാജ ശ്രദ്ധിച്ചു.അദ്ദേഹം വഴി ഈ ഗായിക തമിഴകത്തിന്റെയും പ്രിയ ഗായിക ആയി.തന്റെ സിനിമകളില്‍ എല്ലാം ഒരു ഗാനം എങ്കിലും ഈ ഗായികയ്ക്കു നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.ജെന്‍സി പാടിയാല്‍ ആ സിനിമ ഹിറ്റാകും എന്ന ഒരു ശ്രുതി കൂടി പരന്നതിനാല്‍ തെലുങ്കില്‍ നിന്നും ജെന്‍സി എന്ന ഗായികയേ തേടി സംഗീത സംവിധായകര്‍ എത്തിയിരുന്നു.
പിന്നീട് കുടുംബ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ജെന്‍സി സിനിമാ ലോകത്തു നിന്നും വിട്ടു നിന്നു.എങ്കിലും ഇപ്പോള്‍ " സെറ വെടി " എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചു വരവിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ജെന്‍സിയുടെ ഭര്‍ത്താവ് ഗ്രിഗറി. മകന്‍ നിതിന്‍ ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.മകള്‍ നുബിയ എഞിനീയറിംഗിനു പഠിക്കുന്നു.മക്കള്‍ക്കും സംഗീതത്തില്‍ താല്പര്യം ഉണ്ട്." ശ്രീ കൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയില്‍ ഇവര്‍ പാടി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്