ദുഃഖത്തിൻ മെഴുതിരിപ്പൂവുകൾ

ദുഃഖത്തിൻ മെഴുതിരിപ്പൂവുകളെരിയുമീ
ദുഃഖവെള്ളിയാഴ്ച രാവിൽ
മെഴുകുവിളക്കുമായ്‌ ആകാശപ്പള്ളിയിൽ
കുർബാനകൊള്ളുന്ന താരങ്ങളേ (ദുഃഖത്തിൻ..)

അമ്മിഞ്ഞപ്പാലൂട്ടി പാടിയുറക്കുവാൻ
അമ്മയില്ലാതെ വളർന്നവൾ ഞാൻ
അച്ഛന്റെ വാൽസല്യവീഞ്ഞിന്റെ മധുരം
അനുഭവിക്കാതെ വളർന്നവൾ ഞാൻ
ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ
ഞങ്ങൾ മുട്ടിയാൽ തുറക്കുകില്ലേ നീ
ഞങ്ങൾ യാചിച്ചാൽ തരികയില്ലേ
നാഥാ....യേശുനാഥാ... (ദുഃഖത്തിൻ..)

അമ്മതൻ സ്നേഹത്തിൻ മടിയിൽ കിടന്നു ഞാൻ
ആരീരോ കേട്ട് ഉറങ്ങിയില്ല
അച്ഛന്റെ മുത്തത്തിൻ ശോശന്നപ്പൂവുകൾ
പിച്ചനടക്കുമ്പോൾ ചൂടിയില്ലാ
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കുകില്ലേ -നീ
ഞങ്ങൾക്കാശ്വാസമേകുകില്ലേ
നാഥാ....യേശുനാഥാ... (ദുഃഖത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dukhathin mezhuthiri

Additional Info

Year: 
1977

അനുബന്ധവർത്തമാനം