കാറണിവാനിൽ
കാറണീവാനിൽ അമ്പിളി പോലെ
ചേറണി പൊയ്കയിൽ താമര പോലെ
ഈ പുൽമാടത്തിൽ ദീനയായ് കേഴും
ബാലിക ഇവളാരോ
ഇവളാണല്ലോ സിൻഡ്രല്ല സിൻഡ്രല്ല
വിശ്വസുന്ദരി സിൻഡ്രല്ല സിൻഡ്രല്ല
അമ്മയില്ലച്ഛനില്ലാ സ്നേഹിക്കാനാരുമില്ല (2)
ചിറ്റമ്മ മാത്രം ഉണ്ടിവൾക്ക്
പുലി പോൽ ഭയങ്കരീ
കേൾപ്പിൻ കേൾപ്പിൻ ഇന്നാണല്ലോ രാജംകുമാരന്റെ ജന്മദിനം
വരുവിൻ വരുവിൻ ബാലികമാരേ
നൃത്തം ചെയ്യാൻ അരമനയിൽ (2)
കൊട്ടാരത്തിൽ നൃത്തം ചെയ്യാൻ എനിക്കു മോഹം അമ്മേ (2)
ചിറ്റമ്മേ എന്നെയും കൊണ്ടു പോകൂ
കൊട്ടാരത്തിൽ നൃത്തം ചെയ്യാൻ എനിക്കു മോഹം അമ്മേ
പോടീ പെണ്ണേ ദൂരേ പോ കാട്ടിലിറങ്ങി പോവുക നീ
തീ കൂട്ടാനായി വിറകും കൊണ്ടേ നാളേ വെളുപ്പിനു പോരാവൂ
സിൻഡ്രലാ സിൻഡ്രലാ
കരയാതെ മകളേ സിൻഡ്രലാ
കരയാതെ കണ്ണുനീർ ചൊരിയാതെ
കനകനിലാവു നെയ്തെടുത്തുള്ളൊരു
കണ്ണഞ്ചും കഞ്ചുകം കണ്ടോ നീ
ഒളിമിന്നും തൂമിന്നൽ പിണരാലെ
പണിതൊരു നവരത്നപാദുകം കണ്ടോ നീ
അഴകേറും ലാവണ്യക്കതിരേ സിൻഡ്രലാ
കനകരഥം നിന്നെ കാത്തു നില്പൂ
ഇതിലേറി പോകേണം അരമനയണയേണം
മതികവരും നൃത്തം നീ ആടേണം
ഒരു കാര്യം മകളേ ഓർക്കേണം
ഇരവിന്റെ പകുതിയിൽ പോരേണം
ആരു നീ സുന്ദരീ ആരു നീ സുന്ദരീ
ദേവകുമാരിയോ ഗന്ധർവകന്യകയോ(2)
ആളുകൾ തേടും ബാലിക ആരോ അവളാണല്ലോ ഭാഗ്യവതീ
ആരോ ആരോ ബാലിക ആരോ രാജകുമാരന്റെ പ്രാണസഖീ
സുദിനം സുദിനം സുന്ദരമീ വിവാഹദിനം(2)
രാജകുമാരനും സിൻഡ്രലക്കും മംഗളം നേരുക നാം (2)