നിനക്കു ഞാൻ സ്വന്തം
ആ...ആ....ആ....
നിനക്കു ഞാൻ സ്വന്തം.. എൻ ഹൃദയം നിനക്കായ് മാത്രം (2)
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം.. എൻ ഹൃദയം നിനക്കായ് മാത്രം
നിൻ അകതാരിൽ വിടരും ഞാനൊരു പൂജാപുഷ്പമായ്
വൃന്ദാവനത്തിൽ കാത്തിരിക്കും ഞാൻ കണ്ണാ രാധയായ്
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം.. എൻ ഹൃദയം നിനക്കായ് മാത്രം
ആഹാ..ആഹാ...ആഹാ...ആഹാ.ആ..ആ..ആ..
പടരും മുല്ലക്കൊടിയായ് പുണർന്നീടും നിന്നെ ഞാൻ (2)
അധരങ്ങൾ പ്രേമത്തിൻ മധുനുകരും
ഹൃദയവും ഹൃദയവും ഒന്നാകും (അധരങ്ങൾ.. )
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം.. എൻ ഹൃദയം നിനക്കായ് മാത്രം
ഒഴുകും കാവ്യസുധയായ് തഴുകീടും നിന്നെ ഞാൻ (2)
ഹൃദയവിപഞ്ചിയിൽ സ്വരമുയരും ഒരു നവ നിർവൃതി ഞാനറിയും (2)
(ഈ ജന്മം ഞാനിനിയും....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ninakku njan swantham
Additional Info
ഗാനശാഖ: