വേരുകൾ ദാഹനീർ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേനൽപ്പൂക്കളായ് നിൻ വിരഹത്തിന്റെ
വേദന ഇതൾ നീട്ടുന്നൂ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
ഒരു തിരി പുകയുന്നൂ ... സ്നേഹം
നിറകതിർ ചൊരിയും നീലാകാശമേ
ഒരു തിരി പുകയുന്നൂ ... സ്നേഹം
നിറകതിർ ചൊരിയും നീലാകാശമേ
നീയും കൺചിമ്മുന്നൂ എന്തേ നീയും കൺ ചിമ്മുന്നൂ
നിന്റ്റെയപാരത അളന്നു നോക്കാൻ
എന്റെ ചിറകിനു മോഹം
വെറുതേ വെറുതേ മോഹം
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
ഒരു തണൽ തിരയുന്നൂ ... പാദം
തളരും പഥികർ താരാപഥമേ
ഒരു തണൽ തിരയുന്നൂ ... പാദം
തളരും പഥികർ താരാപഥമേ
ദൂരേ നിഴലുകളുണ്ടോ ദൂരേ
പൂമരനിഴലുകളുണ്ടോ
നിന്റെ സരോവര പുഷ്പഗൃഹങ്ങളിൽ
ഒന്നിളവേൽക്കാൻ മോഹം
വെറുതേ വെറുതേ മോഹം
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേനൽപ്പൂക്കളായ് നിൻ വിരഹത്തിന്റെ
വേദന ഇതൾ നീട്ടുന്നൂ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ