കുയിലേ കുറുകുഴലൂതാൻ വാ
കുയിലേ കുറുകുഴലൂതാൻ വാ
കുറുമൊഴിമുല്ലേ പൂവാട താ
കുളിരു കൊണ്ടോടി വാ പൂന്തെന്നലേ
തിരുവാതിരനാൾ പൂത്തിരുന്നാൾ
ഈ തിരുവാതിരനാൾ പൂത്തിരുന്നാൾ
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
കതിരവൻ തൻ കാണിക്കയോ
കണിമലരോ കാണിക്കാമോ (2)
ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ
ഇടം വലം മാലാഖകളോ
ഈണം പാടുന്നൂ ഈണം പാടുനൂ
(കുയിലേ...)
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ (2)
അല തല്ലും താളത്തിന്നഴകലകൾ
ഓരായിരം പൊന്നാതിരകൾ
ഓടിയെത്തുന്നു ഓടിയെത്തുന്നു
(കുയിലേ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kuyile