കുന്നിമണിക്കുഞ്ഞേ നിന്റെ

കുന്നിമണിക്കുഞ്ഞേ നിന്റെ
കണ്ണെഴുതിച്ചതാരാണ്
പട്ടുടുപ്പും പാദസരോം പൊട്ടും
ചാർത്തിയതാരാണ്
കുന്നിമണിക്കുഞ്ഞേ നിന്റെ
കണ്ണെഴുതിച്ചതാരാണ്

കാറ്റേ വാ കടലേ വാ
പാടിയുറക്കിയതാരാണ് (2)
കല്യാണി കളവാണീ
പാടിയുറക്കിയതാരാണ്
(കുന്നിമണി..)

ഓരോരോ കഥ പറയാൻ
ഓടി വന്നതാരാണ് (2)
ഒന്നാനാം പൂന്തുമ്പീ
പാടി വന്നതാരാണ്
(കുന്നിമണി..)

Kunnimani Kunje Ninne - Kunjikkaikal