കാറ്റിൻ കരവാൾ
കാറ്റിൻ കരവാൾ കാണാക്കരവാൾ വെട്ടിവീഴ്ത്തിയ മൺപുരകൾ വീണ്ടുമുയർത്തെഴുന്നേൽക്കുന്നു ഈ പിഞ്ചുകൈകളുയർന്നപ്പോൾ ഈ പിഞ്ചുകൈകളുയർന്നപ്പോൾ ഉയർന്നപ്പോൾ ഉയർന്നപ്പോൾ (കാറ്റിൻ...) ആ..ആ.ആ.ആ കർമ്മഭൂവിൻ കാൽ തളിർ പണ്ടൊരു കാളിയ ദർപ്പമടക്കി (2) ചീറി വന്നൊരു കാറ്റിനെതിരേ നൂറു കുഞ്ഞിക്കൈകളിതാ ആ..ആ...ആ... ചീറി വന്നൊരു കാറ്റിനെതിരേ നൂറു കുഞ്ഞിക്കൈകളിതാ കൈകളിതാ കൈകളിതാ അണി ചേരും കുഞ്ഞിക്കൈകളിതാ കൈകളിതാ കൈകളിതാ (കാറ്റിൻ...) മണ്ണുപെറ്റ മനുഷ്യർ നാമീ മണ്ണിൽ സ്വർഗ്ഗം പണിയും (2) വിണ്ണിലെ ഗംഗയെ മണ്ണിലൊഴുക്കീ പണ്ടേ നമ്മുടെ മുത്തച്ഛൻ (2) മുത്തച്ഛൻ മുത്തച്ഛൻ ഈ പിഞ്ചു കിടാങ്ങടെ മുത്തച്ഛൻ മുത്തച്ഛൻ മുത്തച്ഛൻ (കാറ്റിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaattin karavaal
Additional Info
ഗാനശാഖ: