ഉഷസ്സിന്റെ രഥത്തിൽ

ഉഷസ്സിന്റെ രഥത്തില്‍
ഉയര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹപിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരിതെളിയ്ക്കൂ പൊന്‍തിരി തെളിയ്ക്കൂ
(ഉഷസ്സിന്റെ...)

മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍ (2)
നീയന്നരുളിയ മോചനമല്ലോ
നിത്യജീവന്‍ പകരുന്നു
(ഉഷസ്സിന്റെ...)

താരാഗണങ്ങള്‍തന്‍ താമരക്കാവില്‍
സൗരയൂഥ മധുമനയില്‍ (2)
നിന്റെ സിംഹാസനം അലങ്കരിക്കുന്നു
നിന്റെ സാമ്രാജ്യം പുലരുന്നു
(ഉഷസ്സിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushassinte radhathil

Additional Info

അനുബന്ധവർത്തമാനം