ഇടവപ്പാതി കാറ്റടിച്ചാൽ

ഇടവപ്പാതി കാറ്റടിച്ചാൽ
ഉടുക്കുകൊട്ടുമെൻ നെഞ്ചിൽ
ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ
ഇടവഴിയിൽ പതുങ്ങി നിൽക്കും
മുറച്ചെറുക്കനെ പേടിച്ചോ (ഇടവപ്പാതി...)

ഉറഞ്ഞു തുള്ളും ആൽമരത്തിൻ
ചുവട്ടിൽ സന്ധ്യാനേരത്ത്
വിറച്ചു നില്ക്കേയരികിൽ വന്നെൻ
മനസ്സുമാറ്റിയതാരാണു
മഴയും കാറ്റും കൽ വിളക്കിൻ
തിരിയണച്ച നേരത്ത്
നനഞ്ഞ നിന്റെ കരയൻ മുണ്ട്
പിഴിഞ്ഞു തന്നത് തെറ്റാണോ (ഇടവപ്പാതി...)

പിരിഞ്ഞു  പോകും കാർമുകിലിൻ
വഴിയിൽ വീണ പൂക്കൾ പോൽ
ഉലഞ്ഞു വീഴും നിറങ്ങളേഴും
മഴവില്ലാകും കാലത്ത്

പുതിയ മുണ്ടും വരയൻ തോർത്തും
അണിഞ്ഞു വന്നു തോഴീ‍ നീ
വിടർന്ന നിന്റെ നുണക്കുഴികൾ
ചുവന്നതെന്റെ തെറ്റാണോ (ഇടവപ്പാതി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idavappathi kaattadichal

Additional Info

അനുബന്ധവർത്തമാനം