അസ്തമനക്കടലിന്റെ തീരം

അസ്തമനക്കടലിന്റെ തീരം
അറബിക്കടലിന്റെ തീരം
തീരമറിയേണ്ട തിരകളറിയേണ്ട
തീരാത്ത മോഹമൊന്നു പറഞ്ഞോട്ടേ
കൊതിതീരും വരേയ്ക്കുമൊന്നു പുണർന്നോട്ടെ
ലൗലി ലൗലി മൈ ഡാർലിംഗ്‌
അസ്തമനക്കടലിന്റെ തീരം
അറബിക്കടലിന്റെ തീരം

പുണരാൻ കൊതിയ്ക്കുമാ കൈകളിൽ ഞാനൊരു
പുഷ്യരാഗ മണിവീണയാകും
ഓഹോ ഓഹോ ഓഹോ (പുണരാൻ..)
സിരകളെ ... തഴുകുമാ
സിരകളെ തഴുകുമാ വിരലുകളിൽ ഞാൻ
നിരുപമ സംഗീതമാകും
ലൗലി ലൗലി മൈ ഡാർലിംഗ്‌
അസ്തമനക്കടലിന്റെ തീരം
അറബിക്കടലിന്റെ തീരം

സന്ധ്യാർക്കരശ്‌മികൾ ചൂടി നീയൊരു
ഇന്ദുമതിപ്പൂവായ്‌ വിലസുമ്പോൾ
ആഹാ ആഹാ ആ (സന്ധ്യാ..)
മമസഖീ ... മലരുമീ
മമസഖീ മലരുമീ ഇതളുകളിൽ ഞാൻ
മധുകരനായിന്നു മാറും
ലൗ യൂ ലൗ യൂ മൈ ഡാർലിംഗ്‌

അസ്തമനക്കടലിന്റെ തീരം
അറബിക്കടലിന്റെ തീരം
തീരമറിയേണ്ട തിരകളറിയേണ്ട
തീരാത്ത മോഹമൊന്നു പറഞ്ഞോട്ടേ
കൊതിതീരും വരേയ്ക്കുമൊന്നു പുണർന്നോട്ടെ
ലൗലി ലൗലി മൈ ഡാർലിംഗ്‌

Asthamanakkadalinte