ഏകാദശി ദിനമുണര്‍ന്നു

ഏകാദശി ദിനമുണര്‍ന്നു
ദ്വാദശി ചേര്‍ന്നു വിടര്‍ന്നു
കൃഷ്ണതുളസിപ്പൂക്കളുമായ് ഞാന്‍
വിഷ്ണുപൂജയ്ക്കു വന്നു -ഞാന്‍
വിഷ്ണുപൂജയ്ക്കു വന്നു
ഏകാദശി ദിനമുണര്‍ന്നു

കൈത്തളിര്‍ നിറയെ കര്‍പ്പൂരം നേദിച്ചു
നെയ്‌ത്തിരി കൊളുത്തുമ്പോള്‍ - ഞാന്‍
നെയ്‌ത്തിരി കൊളുത്തുമ്പോള്‍
ശ്രീപതേ...പാല്‍ക്കടല്‍ത്തിരയില്‍ പുളകങ്ങളുണര്‍ത്തും
പാഞ്ചജന്യം മുഴങ്ങുമോ - മനസ്സില്‍
പത്മദളം തെളിയുമോ
തെളിയുമോ...തെളിയുമോ
ഏകാദശി ദിനമുണര്‍ന്നു

ശംഖുചക്രങ്ങളെ ധ്യാനിച്ചു തൃപ്പാദം
ചന്ദനം പൂശുമ്പോള്‍ - ഞാന്‍
ചന്ദനം പൂശുമ്പോള്‍
ശ്രീഹരേ... ഓര്‍മ്മകള്‍ പുണരും തിരുക്കരമെനിക്കു
ഭാവുകങ്ങളരുളുമോ - മനസ്സില്‍
ഭഗവാനെഴുന്നള്ളുമോ
എഴുന്നള്ളുമോ...എഴുന്നള്ളുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekadasi dinamunarnnu

Additional Info

Year: 
1977

അനുബന്ധവർത്തമാനം