ഉപ്പിന് പോകണ വഴിയേത്
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്
മുളകിനു് പോകണ വഴിയേത്
മലയാറ്റൂരിനു തെക്കേത്
മല്ലിക്കു് പോകണ വഴിയേത്
മല്ലിശ്ശേരിക്ക് തെക്കേത്
കണ്ണു തുറന്നോ കണ്ടുപിടിച്ചോ
കണ്ടില്ലെങ്കിൽ കടം കുടിച്ചോ
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്
കണ്ടുപിടിച്ചാലെന്തു തരും?
എന്തു വേണം?
ഉം എത്താക്കൊമ്പത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി
പാട്ടും പാടി പമ്മിനടക്കും
ഒരപ്പൂപ്പൻതാടി
(എത്താക്കൊമ്പത്തൂഞ്ഞാലാടി..)
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്
തോറ്റോ?
തോറ്റു, കടമെന്താ?
ഉം ആരും കേറാ മലയിൽ ചെന്ന്
ആരും കാണാ മലരിൽ നിന്ന്
പൂന്തേനും കൊണ്ടോടി വരുന്നൊരു
പൂവാലൻ തുമ്പീ
(ആരും കേറാ..)
ഉപ്പിനു് പോകണ വഴിയേത്
കായംകുളത്തിനു തെക്കേത്
മുളകിനു് പോകണ വഴിയേത്
മലയാറ്റൂരിനു തെക്കേത്
മല്ലിക്കു് പോകണ വഴിയേത്
മല്ലിശ്ശേരിക്ക് തെക്കേത്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Uppinu pokana vazhiyethu