കിരാതദാഹം

കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

കിരാതദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം
ആത്‌മാവിൻ തീച്ചൂളയിലേതോ
പകയുടെ മാംസഗന്ധം
പടരുന്നൂ വേദനതൻ പുകപടലം
കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

വിശന്ന വയറുകൾ എരിഞ്ഞമണമീ
വിഷാദഭൂമിയിൽ ഒഴുകീ - അന്നു
വിളിച്ചു കൂവിയ മനുഷ്യാ നിന്നിൽ
തുളച്ചു കയറും ഈ ഗന്ധം
മതിയായില്ലേ ജീവിതയാതന
അറിയാതുള്ളവരേ
കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

നിറഞ്ഞ മിഴികളിൽ ഉറഞ്ഞ നിണമീ
നിതാന്ത മൗനമുണർത്തീ - ഇന്നു
ഭയന്നു മാറിയ മനുഷ്യാ നിന്നെ
തുടർന്നിടട്ടേ ഈ ഗന്ധം
മതിയായില്ലേ മാനവദുഃഖം
അറിയാതുള്ളവരേ

കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം
ആത്‌മാവിൻ തീച്ചൂളയിലേതോ
പകയുടെ മാംസഗന്ധം
പടരുന്നൂ വേദനതൻ പുകപടലം
കിരാതദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവദാഹം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kiraatha daaham

Additional Info

അനുബന്ധവർത്തമാനം