സന്മനസ്സുള്ളവര്ക്ക് സമാധാനം
കടബാധ്യത തീർക്കാനായി നഗരത്തിലെ വീട് വിൽക്കാൻ ഗോപാലകൃഷ്ണ പണിക്കർ തീരുമാനിക്കുന്നു. എന്നാൽ ഏത് വിധേനയും അവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരെ ഒഴിപ്പിക്കാൻ അയാൾക്ക് സാധിക്കുന്നില്ല.
Actors & Characters
Actors | Character |
---|---|
ഗോപാലകൃഷ്ണ പണിക്കർ | |
മീര | |
കാർത്ത്യായനിയമ്മ | |
ഇൻസ്പെക്റ്റർ രാജേന്ദ്രൻ | |
ദാമോദർജി | |
ഗോപാലകൃഷ്ണ പണിക്കരുടെ അമ്മ | |
പൂങ്കിനാവ് വാരിക പത്രാധിപർ | |
വക്കീൽ ശ്രീധരൻ നായർ | |
അയക്കാർ | |
ആയിഷ | |
മീരയുടെ സഹോദരൻ | |
കുഞ്ഞിക്കണ്ണൻ നായർ | |
ഉഷ | |
ബസിലെ യാത്രക്കാരൻ | |
ഗീത | |
Main Crew
കഥ സംഗ്രഹം
തന്റെ രണ്ട് സഹോദരിമാരുടെ വിവാഹം നടത്തിയതോടെ ഉണ്ടായ കടബാധ്യത മൂലം ബുദ്ധിമുട്ടുന്ന ഗോപാലകൃഷ്ണ പണിക്കർ കടം വീട്ടാനുള്ള വഴികൾ തേടുന്നു.നഗരത്തിൽ തങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന വീടും സ്വത്തുക്കളും വിറ്റ് കിട്ടുന്ന തുകകൊണ്ട് കടങ്ങൾ വീട്ടാം എന്നതുമാത്രമായിരുന്നു ഗോപാലകൃഷ്ണന് ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം. അതിനായി ആദ്യം വാടകക്കാരെ അവിടെ നിന്നും ഒഴിപ്പിക്കാനായി ഗോപാലകൃഷ്ണൻ നഗരത്തിലേക്ക് പോകുന്നു.പക്ഷേ അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന മീരയും കുടുംബവും വീട് ഒഴിയാൻ വിസമ്മതിച്ചു.തുടർന്ന് ഗോപാലകൃഷ്ണൻ ആ വീട്ടിൽ താമസിക്കാൻ തുടങ്ങി.വാടകക്കാരെ പുറത്താക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല. പിന്നീട് അവരെ പുറത്താക്കാൻ സുഹൃത്തായ സബ് ഇൻസ്പെക്ടർ രാജേന്ദ്രന്റെ സഹായം തേടുന്നു.എന്നാൽ രാജേന്ദ്രന് മീരയോട് പ്രണയം തോന്നിയതിനാൽ അവളെ പുറത്താക്കുന്നതിൽ നിന്നും രാജേന്ദ്രൻ പിന്മാറി.പിന്നീട് മീരയെ രാജേന്ദ്രനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് അതു വഴി അവരെ പുറത്താക്കാൻ ഗോപാലകൃഷ്ണൻ പദ്ധതിയിടുന്നു.എന്നാൽ മീരയുടെ അച്ഛന്റെ മരണം ശേഷം അവൾ ഒരു മാനസികരോഗിയാവുകയും അതിന് ചികിൽസിക്കപ്പെടുകയും ചെയ്തിരുന്നുവെന്നറിഞ്ഞതോടെ അതു മുടങ്ങുന്നു.
Audio & Recording
ചമയം
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പവിഴമല്ലി പൂത്തുലഞ്ഞ |
മുല്ലനേഴി | ജെറി അമൽദേവ് | കെ ജെ യേശുദാസ് |
2 |
കണ്ണിനു പൊൻ കണി |
മുല്ലനേഴി | ജെറി അമൽദേവ് | കെ ജെ യേശുദാസ് |