ഇനിയും കഥ തുടരും
സത്യസന്ധനായ ഒരു കസ്റ്റംസ് ഓഫീസറും പ്രമുഖ കള്ളക്കടത്തുകാരനും തമ്മിലുള്ള 'യുദ്ധം' കള്ളക്കടത്തുകാരൻ്റെ കൊലപാതകത്തോടെ പുതിയ വഴിത്തിരിവിലെത്തുന്നു.
Actors & Characters
Actors | Character |
---|---|
രവീന്ദ്രൻ | |
രാഘവമേനോൻ | |
അലക്സാണ്ടർ | |
ഡ്രൈവർ പപ്പൻ | |
ഹംസ | |
മൊയ്തു | |
നാണുക്കുട്ടൻ നായർ | |
ഫ്രെഡി | |
നിർമ്മല | |
മേരി | |
രവീന്ദ്രൻ്റെ മകൾ | |
സ്റ്റീഫൻ | |
കസ്റ്റംസ് കളക്ടർ | |
ഫെലിക്സ് | |
ജഡ്ജി | |
ഭരതൻ | |
Main Crew
കഥ സംഗ്രഹം
കസ്റ്റംസ് ഓഫീസറായ രവീന്ദ്രനാഥൻ ജോലിയിൽ നേരും നിഷ്ഠയുമുള്ളയാളാണ്. അയാളുടെ മേലുദ്യോഗസ്ഥനാണ് കസ്റ്റംസ് സൂപ്രണ്ട് നാണുക്കുട്ടൻ നായർ. ഒരു ദിവസം നാണുക്കുട്ടൻ നായരുടെ മോട്ടോർ ബൈക്കിൽ വരുന്ന രവീന്ദ്രനെ കോളജ് വിദ്യാർത്ഥിനിയായ നിർമ്മല മേനോൻ അലക്ഷ്യമായി ഓടിക്കുന്ന കാർ തട്ടുന്നു. അതിൻ്റെ പേരിൽ അവർ തമ്മിൽ തർക്കമുണ്ടായെങ്കിലും കാറിൽ കൂടെയുണ്ടായിരുന്ന ഡ്രൈവർ പപ്പൻ അതു പറഞ്ഞ് രാജിയാക്കുന്നു. പ്രമുഖ മത്സ്യവ്യവസായിയായ രാഘവമേനോൻ്റെ മകളാണ് നിർമ്മല. പിന്നെയും പല തവണ നിർമ്മല രവീന്ദ്രനെക്കാണുന്നു. ആദ്യമൊക്കെ രവീന്ദ്രൻ നിർമ്മലയെ അവഗണിക്കുന്നെങ്കിലും ക്രമേണ അവർ പ്രണയത്തിലാവുന്നു.
നിർമ്മലയും രവീന്ദ്രനും തമ്മിലുള്ള ബന്ധം രാഘവമേനോൻ അറിയുന്നു. ഒരിക്കൽ, രവീന്ദ്രൻ്റെ ക്വാർട്ടേഴ്സിലെത്തുന്ന നിർമ്മലയെ രാഘവമേനോൻ ബലമായി പിടിച്ചു കൊണ്ടു പോകുന്നു. അന്നു രാത്രി വീടുവിട്ടിറങ്ങുന്ന നിർമ്മലയെ രവീന്ദ്രൻ രജിസ്റ്റർ വിവാഹം ചെയ്യുന്നു. രാഘവമേനോന് അതൊരു ആഘാതമായിരുന്നു. ആശുപത്രിയിലായ രാഘവമേനോനെ കാണാനെത്തുന്ന നിർമ്മലയെ അയാൾ ഇറക്കി വിടുന്നു.
നഗരത്തിലെ പ്രമുഖ വ്യവസായിയായ അലക്സാണ്ടർ രഹസ്യമായി വൻതോതിൽ കള്ളക്കടത്തു നടത്തുന്നുണ്ട്. മക്കളായ ഫ്രെഡി, ഫെലിക്സ് , സ്റ്റീഫൻ എന്നിവരാണ് അലക്സാണ്ടറുടെ കള്ളക്കടത്ത് നോക്കി നടത്തുന്നത്. ഹംസ എന്ന യുവാവാണ് പുറംകടലിലെ കപ്പലിൽ നിന്ന് സാധനങ്ങൾ മച്ചുവയിൽ കരയിലെത്തിക്കുന്നത്. എന്നാൽ, ഹംസയുടെ ഇടപാടുകൾ മുറുക്കാൻ കടക്കാരനായ മൊയ്തു എന്ന ഇടനിലക്കാരൻ വഴി ആയതിനാൽ അയാൾക്ക് അലക്സാണ്ടറെയും മക്കളെയും നേരിട്ട് അറിയില്ല. മേരിയെ പ്രണയിച്ച് വിവാഹം കഴിച്ച് നാട്ടിൽ നിന്ന് സ്ഥലം വിട്ടതാണ് ഹംസ. മൊയ്തുവാണ് ഹംസയ്ക്കും മേരിക്കും താമസസ്ഥലം സംഘടിപ്പിച്ചു നല്കിയത്.
കാലം കടന്നു പോകുന്നു. രവീന്ദ്രനും നിർമ്മലയ്ക്കും മകൾ പിറക്കുന്നു. അതറിഞ്ഞിട്ടു പോലും രാഘവമേനോൻ അവരെ കാണാനെത്തുന്നില്ല.
കസ്റ്റംസ് കളക്ടറുടെ നിർദ്ദേശപ്രകാരം കസ്റ്റംസ് സംഘം അലക്സാണ്ടറുടെ ഗോഡൗണിലും മറ്റും പരിശോധന നടത്തുന്നെങ്കിലും, നാണുക്കുട്ടൻ നായർ അലക്സാണ്ടർക്ക് വിവരം ചോർത്തി നല്കുന്നതിനാൽ, ഒന്നും കണ്ടെടുക്കാനാവുന്നില്ല. എന്നാൽ മച്ചുവയിൽ കളളക്കടത്തു സാധനങ്ങൾ പുറംകടലിലേക്ക് മാറ്റാൻ ശ്രമിക്കുന്ന ഹംസയെ രവീന്ദ്രൻ പിടികൂടുന്നു. അയാളിൽ നിന്ന്, പക്ഷേ, അലക്സാണ്ടറെ അറസ്റ്റ് ചെയ്യാനുള്ള വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഹംസ ജയിലിലാവുന്നു.
ഒരു ദിവസം രവീന്ദ്രൻ യാദൃച്ഛികമായി മേരിയെക്കാണുന്നു. പണ്ട്, അനാഥനായ തന്നെ പഠിക്കാൻ സഹായിച്ച വർഗീസ് മാസ്റ്ററുടെ മകളെ അയാൾ തിരിച്ചറിയുന്നു. മൊയ്തുവും മേരിയും പറഞ്ഞ്, വർഗീസ് മാസ്റ്റർ മരിച്ച വിവരവും മറ്റു കാര്യങ്ങളും അറിയുന്ന രവീന്ദ്രൻ, പിന്നീട് പലപ്പോഴും മേരിയെക്കാണുകയും മൊയ്തു വഴി അവളെ പണം നല്കി സഹായിക്കുകയും ചെയ്യുന്നു. ഇതറിഞ്ഞ നിർമ്മല ആദ്യം സങ്കടപ്പെട്ടെങ്കിലും, രവീന്ദ്രൻ വാസ്തവം പറയുന്നതോടെ, മേരിയെക്കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
അലക്സാണ്ടറുടെ കള്ളക്കടത്തു സാധനങ്ങൾ കരയിലെത്തിക്കുന്നതിന് നേതൃത്വം നല്കുന്ന ഭരതനെ രവീന്ദ്രൻ പിടികൂടി ഭേദ്യം ചെയ്യുന്നു. തുടർന്ന്, കസ്റ്റംസ് കളക്ടർ അലക്സാണ്ടറുടെ വീടും സ്ഥാപനങ്ങളും ഒരേ സമയം പരിശോധിക്കാനുള്ള വാറൻ്റിറക്കുന്നു. എന്നാൽ നാണുക്കുട്ടൻ നായർ ആ വാർത്ത ചോർത്തി നല്കിയതിനാൽ, കസ്റ്റംസ് സംഘത്തിന് കളക്ടറുടെ വീട്ടിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ രേഖകളൊന്നും കിട്ടുന്നില്ല. പക്ഷേ, അതെ സമയം തന്നെ, രവീന്ദ്രൻ അലക്സാണ്ടറുടെ ഗോഡൗണിൽ നിന്ന് രഹസ്യരേഖകൾ പിടിച്ചെടുക്കുന്നു. രേഖകളിൽ കൊച്ചി തുറമുഖത്തിൻ്റെയും മറ്റും ബ്ലൂ പ്രിൻ്റുകളും ഉണ്ട്.
രേഖകൾ കോടതിയിൽ എത്തിയാൽ അലക്സാണ്ടർ ജയിലിലാകും എന്നു മനസ്സിലായ ഫ്രെഡിയും മറ്റും നാണുക്കുട്ടൻ നായരുടെ സഹായത്തോടെ അവ മോഷ്ടിക്കാൻ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. അയാളും അനിയൻമാരും രവീന്ദ്രൻ്റെ വീട്ടിലെത്തി നിർമ്മലയെ ഭീഷണിപ്പെടുത്തുന്നു. അതെ സമയം രാത്രിയിൽ തുറമുഖത്തു വച്ച് അലക്സാണ്ടർ പണം നല്കി രവീന്ദ്രനെ സ്വാധീനിക്കാൻ നോക്കുന്നു. അതിനു വഴങ്ങാത്ത രവീന്ദ്രനെ ഗുണ്ടകൾ ആക്രമിക്കുന്നെങ്കിലും, അയാൾ അവരെ അടിച്ചുവീഴ്ത്തുന്നു.
എന്നാൽ, വീട്ടിലെത്തുന്ന രവീന്ദ്രനെ, പിന്നാലെയെത്തുന്ന പൊലീസ്, അലക്സാണ്ടറെ കൊന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നു. തുറമുഖത്ത് പോലീസ് കൊണ്ടുവരുന്ന രവീന്ദ്രൻ കാണുന്നത് അലക്സാണ്ടറുടെ തലയരഞ്ഞു വികൃതമായ ശവശരീരമാണ്. കോടതിയിൽ, നാണുക്കുട്ടൻ നായരും മറ്റും രവീന്ദ്രനെതിരെ മൊഴി നല്കുന്നു. കോടതി അയാളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു.
ഒറ്റപ്പെട്ടു പോയ നിർമ്മലെയും മകളെയും മൊയ്തു മേരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നിർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ രാഘവമേനോൻ വരുന്നെങ്കിലും അവൾ വഴങ്ങുന്നില്ല. ഒരു ദിവസം രാത്രി, മേരിയില്ലാത്തപ്പോൾ, അവിടെയെത്തുന്ന ഫ്രെഡിയും അനിയൻമാരും നിർമ്മലയെ ബലാൽസംഗം ചെയ്യുന്നു. മകളെ കായലിൽ എറിയുന്നു. തുടർന്ന്, നിർമ്മലയും കായലിൽ ചാടി ആത്മഹത്യ ചെയ്യുന്നു. പിറ്റേ ദിവസം നാട്ടുകാർ കാണുന്നത് നിർമ്മലയുടെയും മകളുടെയും മൃതദേഹങ്ങളാണ്. നിർമ്മല മകളെ കൊന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് എല്ലാവരും കരുതുന്നത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രവീന്ദ്രന്, മരിക്കുന്നതിനു മുൻപ് നിർമ്മലയെഴുതിയ ഒരു കത്ത് മൊയ്തു നല്കുന്നു. കത്തിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ രവീന്ദ്രൻ പ്രതികാരദാഹിയാക്കുന്നു. അയാൾ സ്റ്റീഫനെയും ഫെലിക്സിനെയും വകവരുത്തുന്നു.
പക്ഷേ, ഫ്രെഡിയെ കൊല്ലാൻ ഹോട്ടൽ മുറിയിലെത്തിയ രവീന്ദ്രൻ അവിടെ മറ്റൊരാളെക്കണ്ടു ഞെട്ടുന്നു.
Audio & Recording
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ദേവി നീയെന് കരളിന് |
പൂവച്ചൽ ഖാദർ | ശ്യാം | ഉണ്ണി മേനോൻ, വാണി ജയറാം |
2 |
ഒരു ചിരിതൻ മണികിലുക്കി |
പൂവച്ചൽ ഖാദർ | ശ്യാം | എസ് ജാനകി |