നഹാസ് ഷാ
Nahas shah
എണ്‍പതുകളില്‍ ഭരതന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് നഹാസ് സജീവമായിരുന്നത്. ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ഭരതന്‍ ചിത്രത്തിലെ നഹാസിന്റെ നക്സലൈറ്റ് വേഷം ശ്രദ്ധേയമായി. ഭരതന്റെ അവസാനചിത്രങ്ങളിലൊന്നായ ചുരത്തിലും നഹാസ് അഭിനയിച്ചിട്ടുണ്ട്. മൃത്യുഞ്ജയം, നേരം പുലരുമ്പോള്‍ എന്നിവായണ് നഹാസിന്റെ മറ്റു ചിത്രങ്ങള്‍. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നഹാസ് കൊച്ചിയില്‍ കാര്‍ റാലികളുടെ സംഘാടകന്‍ കൂടിയായിരുന്നു.