ദേവി നീയെന്‍ കരളിന്‍

ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി
അനുരാഗസ്വപ്നങ്ങളില്‍ ആ ..ആഹാ
അഭിലാഷവാടങ്ങളില്‍..ആ ..ആഹാ
നില്‍പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ  ജീവനില്‍
ആ ..ആഹാ
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി

തീരങ്ങളേകുന്നു പൂമണം
ഓളങ്ങള്‍ നേരുന്നു ഭാവുകം
മണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേ
എങ്ങോ ഏതോ കിളിപാടവേ
എന്‍ പ്രേമഹാരം.. ആ ..ചാര്‍ത്തുന്നു മൂകം
ഞാന്‍ നിന്നില്‍ ശാലീനതേ
ഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്‍
എന്നും നീ കൂട്ടായ് വരൂ
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി

ഒരുവേണുവാകും എന്‍ മാനസം
സ്വരമാരി നല്‍കും നിന്‍ ലാളനം
കണ്ണും കണ്ണും മോഹം കൈമാറവേ
മെയ്യും മെയ്യും കുളിര്‍കോരവേ
നിന്‍ ദേഹദേഹി ..ആ ..നിന്‍ സ്വന്തമായി
എന്നോ എന്നാരോമലേ..ആ
ഓ എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്‍
എന്നും നീ കൂട്ടായ് വരൂ

ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി
അഭിലാഷവാടങ്ങളില്‍..ആ ..ആഹാ
നില്‍പ്പൂ രാഗാര്‍ദ്രയായ് നീയെന്നുമെൻ  ജീവനില്‍
ആ ..ആഹാ
ദേവി നീയെന്‍ കരളിന്‍ നടയില്‍
വന്നൂ ഏതോ ഒരുവരമരുളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
devee neeyen karalil