നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
സാത്വികനും ഉള്ളിൽ ധാരാളം നന്മ നിറഞ്ഞവനുമായ ശ്രീനിവാസൻ തനിക്ക് അനുയോജ്യമല്ലാത്ത പോലീസ് ജോലിയിൽ പ്രവേശിക്കുന്നു. ഒരു കൊലപാതക കേസ്സിലെ പ്രതിയായ പീറ്റർ എന്ന യുവാവിനോട് അനുകമ്പ കാണിക്കാനും അയാളെ വഴിവിട്ട് സഹായിക്കാനും ശ്രമിക്കുന്നത് കൊണ്ട് ശ്രീനിവാസന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ആണ് നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം
Actors & Characters
Actors | Character |
---|---|
ശ്രീനിവാസൻ | |
ചന്ദ്രിക | |
പീറ്റർ | |
മേരി | |
ഹെഡ് കോൺസ്റ്റബിൾ പരമേശ്വരൻ നായർ | |
എസ് ഐ കരിമ്പാറ മാത്തൻ | |
ശിവൻ | |
നാസർ | |
കൃഷ്ണൻ കുട്ടി | |
മണിയൻ പിള്ള | |
ബീവാത്തു | |
സെയ്ദ് | |
മാധവപിള്ള | |
മൊയ്തീൻ | |
രാഘവൻ പിള്ള | |
കള്ളൻ പരീത് | |
ഡോക്ടർ | |
കുഞ്ഞാലി | |
മന്ത്രവാദി | |
സെയ്ദിന്റെ ഗുണ്ട |
കഥ സംഗ്രഹം
കിഴക്കേപ്പാട്ട് ശ്രീനിവാസൻ (ജയറാം ) സുഹൃത്തുക്കളായ നാസർ (സിദ്ദിഖ് ) മണിയൻ പിള്ള (കുഞ്ചൻ) കൃഷ്ണൻ കുട്ടി (നാരായണൻ കുട്ടി ) എന്നിവരോടൊപ്പം നാട്ടിലും പരിസരങ്ങളിലും നാടകം കളിച്ചു നടക്കുന്നു. അവിചാരിതമായി അവന് പോലീസ് സെലക്ഷൻ കിട്ടി, ഫിസിക്കൽ ടെസ്റ്റിന് പോകണം. എന്നാൽ ശ്രീനിവാസന് പോലീസ് ജോലിയിൽ ഒരു താല്പര്യവുമില്ല. അമ്മാവൻ ശിവൻ കുട്ടി (ബാബു നമ്പൂതിരി ) അമ്മ ( കവിയൂർ പൊന്നമ്മ) എന്നിവരുടെ നിർബന്ധം കാരണം അവൻ പോലീസ് ടെസ്റ്റിന് പോയി. അവന്റ കൂട്ടുകാരും പ്രോത്സാഹിപ്പിച്ചു. അങ്ങനെ വടക്കേക്കര പോലീസ് സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിൾ ആയി അവൻ ജോലിയിൽ പ്രവേശിക്കുന്നു . അവിടത്തെ ഹെഡ് കോൺസ്റ്റബിൾ പരമേശ്വരൻ (ഒടുവിൽ ഉണ്ണികൃഷ്ണൻ ) സ്റ്റേഷൻ ഇൻ ചാർജ് സബ് ഇൻസ്പെക്ടർ കരിമ്പാറ മാത്തൻ (തിലകൻ ) കരിമ്പാറ മുരടനും കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനുമാണെന്നാണ് ശ്രീനി മനസ്സിലാക്കിയത്. കരിമ്പാറ ഒരു പ്രതിയെ സ്റ്റേഷനിൽ വച്ച് തല്ലുന്നത് കണ്ട ശ്രീനി അപ്പോൾ തന്നെ ബോധം കേട്ട് നിലത്തു വീണു. താമസിക്കാൻ ഒരു വീട് ശരിയാകുന്നത് വരെ പോലീസ് സ്റ്റേഷനിൽ തന്നെ താമസിക്കാൻ ശ്രീനി നിർബന്ധിതനായി ആദ്യം കിട്ടിയ ഡ്യൂട്ടി സ്റ്റേഷൻ പാറാവ്. പിന്നീട് വാഴക്കുലയും ചക്കയും കരിമ്പാറ പറഞ്ഞതനുസരിച്ച് ത്രേസ്യയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കേണ്ടി വന്നു. അത് പരമേശ്വരന്റെ മകൾ ചന്ദ്രിക (ഊർവ്വശി )ഉൾപ്പെടെ നാട്ടുകാരിൽ പലരുടെയും പുച്ഛത്തിനു കാരണമായി കാരണം ത്രേസ്യ അവിടത്തെ അറിയപ്പെടുന്ന ഒരു വേശ്യയായിരുന്നു ഒരിക്കൽ നൈറ്റ് ഡ്യൂട്ടി സമയത്ത് രാത്രി ആ ഗ്രാമത്തിൽ ചുറ്റിക്കറങ്ങവേ മുഖം മറച്ച് ഒരു കള്ളൻ പതുങ്ങി പോകുന്നത് കണ്ടു. ശ്രീനി അവനെ പിന്തുടർന്നു അപ്പോൾ അയാൾ ഓടിത്തുടങ്ങി. കള്ളൻ എന്ന് വിളിച്ചു കൂവിക്കൊണ്ട് അവനെ പിടിക്കാൻ ശ്രീനി ശ്രമിച്ചപ്പോൾ നാട്ടുകാരും കൂടെക്കൂടി. കള്ളൻ ത്രേസ്യയുടെ വീടിന്റെ അടുത്തെത്തി എവിടെയോ ഒളിച്ചു. ലാത്തി കൊണ്ട് അടിച്ചു തിരയാൻ തുടങ്ങി. ധൈര്യം സംഭരിച്ചു അകത്തു പോയി ടോർച് അടിച്ചു നോക്കിയപ്പോൾ ശ്രീനി ഒന്ന് ഞെട്ടി, അത് കരിമ്പാറയായിരുന്നു. ഒരു വിധേന ആൾക്കൂട്ടത്തെ അവിടന്ന് പിരിച്ചയച്ചു ആ സംഭവത്തിന് ശേഷം കരിമ്പാറ ശ്രീനിയെ ഒരു ശത്രുവിനെപ്പോലെ കണ്ടു തുടങ്ങി. ഒരു രാത്രി, റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത ശവത്തിന് ഒറ്റയ്ക്ക് കാവൽ നിൽക്കാൻ ശ്രീനിയെ ചട്ടം കെട്ടി. പാവം ഭയന്ന് ബോധം കെട്ട് വീണു. പനിയും പിച്ചും പേയും പറച്ചിലും ഒക്കെ ആയപ്പോൾ പരമേശ്വരന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി. പരമേശ്വരന്റെ ഭാര്യ (വത്സല മേനോൻ ) മകൾ ചന്ദ്രിക എന്നിവർ അവനെ ശുശ്രൂഷിച്ചു. അത് മാത്രമല്ല ആ അവസരം ശ്രീനിയും ചന്ദ്രികയും തമ്മിൽ കൂടുതൽ അടുക്കുവാനും കാരണമായി. ലക്കി സ്റ്റാർ എന്ന സ്ഥാപനം വടക്കേക്കരയിൽ അവരുടെ പുതിയ ഷോ റൂം തുടങ്ങി. പീറ്റർ (മുകേഷ് ) ആയിരുന്നു കടയുടെ മേൽനോട്ടം. മാധവൻ പിള്ള ( തിക്കുറിശ്ശി ) ആണ് കട നടത്താനുള്ള സ്ഥലം വാടകയ്ക്ക് ശരിയാക്കി കൊടുത്തത്. മാസം തോറും ചെറിയ ഗഡുക്കളായി പണം അടച്ച് ഇലക്ട്രോണിക് സാധനങ്ങൾ ടെലിവിഷൻ, മിക്സി, ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങാവുന്ന ആ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തിയത് കരിമ്പാറയായിരുന്നു. ജനങ്ങൾ രൂപ എല്ലാ മാസവും അടച്ചു കൊണ്ടേയിരുന്നു. പക്ഷേ സാധനങ്ങൾ ഒന്നും വന്നില്ല. സാമ്പിൾ വച്ചിട്ടുള്ളവയല്ലാതെ വേറെ ഒന്നും ഇല്ല. സ്റ്റോക്ക് ഇന്ന് വരും നാളെ വരും എന്നു പറഞ്ഞ് പണം നൽകിയവരെ പീറ്റർ സമാധാനിപ്പിച്ചുകൊണ്ടിരുന്നു കരിമ്പാറ ഒരു ഫ്രിഡ്ജ് ആവശ്യപ്പെട്ടു. അത് ബുക്ക് ചെയ്യാൻ അഡ്വാൻസ് ആവശ്യപ്പെട്ടത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അത് കാരണം പീറ്റർ കരിമ്പാറയുടെ ശത്രു ലിസ്റ്റിൽ കടന്നു കയറി പക്ഷേ ശ്രീനിക്ക് പീറ്ററിനോട് അനുകമ്പയും സ്നേഹവും തോന്നിത്തുടങ്ങി. ഒരിക്കൽ ബുക്ക് ചെയ്ത സാധനങ്ങൾ കിട്ടാതെ ജനങ്ങൾ ക്ഷുഭിതരായപ്പോൾ ഇടപെട്ട് ജനങ്ങളെ ശാന്തരാക്കുവാൻ ശ്രീനി ശ്രമിച്ചു മാധവൻ പിള്ളയുടെ കട ഒഴിപ്പിക്കാൻ ചില ഗുണ്ടകൾ കരിമ്പാറയുടെ സഹായത്തോടെ ശ്രമിച്ചപ്പോൾ മാധവൻ പിള്ളയുടെ ഭാഗത്ത് ന്യായം ഉണ്ടെന്ന് കണ്ട് ശ്രീനി അതിൽ ഇടപെട്ട് ഗുണ്ടകളെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ഇത് കരിമ്പാറയെ വല്ലാതെ ചൊടിപ്പിച്ചു. അയാൾ രാത്രി ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീനിയെ ഗുണ്ടകളെ കൊണ്ട് ആക്രമിക്കുവാൻ ഏർപ്പാടാക്കി അത് വഴി വന്ന പീറ്റർ ഗുണ്ടകളെ ഓടിക്കുവാൻ ശ്രീനിയെ സഹായിച്ചു പീറ്ററിന്റെ മുതലാളി ( ശ്രീരാമൻ) ഇടയ്ക്കിടെ വന്നു കളക്ഷൻ വരുന്ന രൂപയൊക്കെ വാങ്ങി പോകും. സ്റ്റോക്ക് എന്ന് വരും എന്ന് ചോദിച്ചാൽ മറുപടി ഇല്ല. അന്നും രാത്രി മുതലാളി വന്നു. കളക്ഷൻ കാശൊക്കെ വാങ്ങി. എന്നിട്ട് പറഞ്ഞു. കുറച്ചു കഴിഞ്ഞ് വണ്ടി വരും. അതിൽ ഇവിടെയുള്ള സാധനങ്ങൾ കയറ്റണം. നീയും രാത്രി തന്നെ സ്ഥലം വിടണം. നമ്മൾ ഇവിടത്തെ ബിസിനസ് മതിയാക്കുകയാണ്. പീറ്ററിന് മനസ്സിലായി ഇത് ചതിയാണ്. പീറ്റർ പറഞ്ഞു. ഞാൻ സമ്മതിക്കില്ല പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കാൻ. മുതലാളിയും പീറ്ററും ഏറ്റുമുട്ടി. മുതലാളി കരുതി വച്ചിരുന്ന കത്തി എടുത്ത് പീറ്ററെ കൊല്ലാൻ നോക്കി. അത് തടുത്തു പീറ്റർ. ആ വടംവലിയിൽ കത്തി കുത്തേറ്റത് മുതലാളിക്കായിരുന്നു അയാൾ മരിച്ചു വീണു. പോലീസ് പീറ്ററെ അറസ്റ്റ് ചെയ്തു. അവനോട് നേരത്തെ പകയുണ്ടായിരുന്ന കരിമ്പാറ കസ്റ്റഡിയിൽ വച്ച് ഒരുപാട് തല്ലി. കോടതിയിൽ പീറ്ററെ ഹാജരാക്കാൻ ശ്രീനിയും പരമേശ്വരനും തിരിച്ചു. എന്നാൽ പരമേശ്വരന്റെ ഭാര്യയ്ക്ക് പെട്ടെന്ന് ഉണ്ടായ അസുഖം കാരണം അയാൾ വീട്ടിലേയ്ക്ക് പോയി. അത്കൊണ്ട് ശ്രീനി ഒറ്റയ്ക്ക് ആണ് പീറ്ററിനെയും കൊണ്ട് പോയത്. അവസാനമായി അമ്മയെ ഒന്ന് കാണണം എന്ന തന്റെ ആഗ്രഹം അവൻ ശ്രീനിയോട് പറഞ്ഞു. ഇനി ജയിലിൽ പോയാൽ ഒരു പക്ഷേ അതിന് സാധിച്ചില്ലെങ്കിലോ അവനോട് സഹതാപം തോന്നിയ ശ്രീനി അവനെ അവന്റ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി. കൈവിലങ്ങ് അഴിച്ച് അവനെ അമ്മയെ കാണാൻ വീട്ടിനുള്ളിലേയ്ക്ക് അയച്ചിട്ട് ശ്രീനി പുറത്തു നിന്നു അത് ഒരു ചതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് പീറ്ററിന്റെ വീടല്ല.അവൻ രക്ഷപെട്ടു. വിവരം അറിഞ്ഞ കരിമ്പാറ കോപാകുലനായി പരമേശ്വരനും ശ്രീനിവാസനും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു. പീറ്ററെ എങ്ങനെയെങ്കിലും പീടി കൂടുമെന്ന് പറഞ്ഞ് പോയ ശ്രീനിയ്ക്കെതിരെ കരിമ്പാറ അറസ്റ്റ് വാരൻഡ് പുറപ്പെടുവിച്ചു ഇതിനിടയിൽ കൊല്ലപ്പെട്ട മുതലാളിയുടെ സഹോദരൻ സെയ്യദ് (വിജയ രാഘവൻ ) പകരം വീട്ടാൻ പീറ്ററെ കൊല്ലാൻ ഗുണ്ടകളുമായി കറങ്ങി നടന്നു. പോലീസ് ശ്രീനിവാസന്റെ വീട്ടിലും പോയി. അവന്റെ കൂട്ടുകാരെയും ചോദ്യം ചെയ്തു ശ്രീനിയുടെ അമ്മ ഇത് കാരണം രോഗബാധിതയായി. പല സ്ഥലങ്ങളിലും തിരക്കി അന്വേഷിച്ച് അവസാനം ശ്രീനി പീറ്ററിന്റെ നാട്ടിൽ എത്തി. പീറ്ററിന്റെ ഉറ്റ ചങ്ങാതി കുഞ്ഞാലിയെ ( മാമുക്കോയ ) കണ്ടുമുട്ടി. പീറ്ററിന്റെ അമ്മ (സുകുമാരി )യെയും അഞ്ചു വയസ്സുകാരി മകളെയും കണ്ടു. പീറ്റർ എന്നായാലും അവിടെ വരുമെന്ന് വിശ്വസിച്ച് അവിടെത്തന്നെ ശ്രീനി താമസിച്ചു. രാത്രി പീറ്റർ വീട്ടിലെത്തി ഉറങ്ങുന്ന ശ്രീനിയെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവിടെ നിന്നും മടങ്ങി. രണ്ടു ദിവസം കാത്തിരുന്നിട്ടും പീറ്റർ വരാത്തത് കൊണ്ട് തിരിച്ചു പോകാൻ ശ്രീനി തയ്യാറാകുന്നു. എന്നാൽ വഴിയിൽ വച്ച് മരുന്നു വാങ്ങി ആശുപത്രിയിലേയ്ക്ക് പോകുന്ന പീറ്ററെ കണ്ട് അയാളെ പിന്തുടർന്നു. പക്ഷേ പീറ്റർ പിടി കൊടുക്കാതെ ഓടി രക്ഷപെട്ടു. അവിടെ വച്ച് പീറ്ററുടെ അമ്മയേയും മകളെയും കാണുമ്പോഴാണ് ശ്രീനിയ്ക്ക് മനസ്സിലായത് പീറ്ററുടെ ഭാര്യ മേരി (രഞ്ജിത) മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. അവൾ പീറ്ററുടെ വരവും കാത്തിരുന്നു . ശ്രീനി ഡോക്ടറേയും ( നെടുമുടി വേണു ) കാണുന്നു. ഡോക്ടർ അവനോട് പറഞ്ഞു. മേരിയ്ക്ക് ബ്രെയിൻ ഹമരേജ് ആണ്. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം. മരുന്ന് കൊണ്ട് ഒരു പ്രയോജനവും ഇല്ല. വീട്ടിൽ പോയി രണ്ടു ദിവസം സന്തോഷമായി കഴിയട്ടെ. ഇപ്പോൾ ശ്രീനിയ്ക്ക് പീറ്ററുടെ എല്ലാ കഷ്ടപ്പാടുകളും പ്രശ്നങ്ങളും മനസ്സിലായി. പീറ്ററുടെ സ്ഥാനത്തിരുന്ന് അവൻ ആ കുടുംബത്തെ സഹായിച്ചു. സത്യം അവരിൽ നിന്നും മറച്ചു വച്ച് മേരിക്ക് അസുഖം ഭേദം ആയിയെന്നു പറഞ്ഞ് വീട്ടിൽ കൊണ്ടാക്കി. മരുന്ന് വാങ്ങി കൊടുത്തു. തിരികെ പോകാൻ നേരത്താണ് വീണ്ടും പീറ്ററിനെ കണ്ടത്. ഓടി ഒളിക്കാൻ തുടങ്ങിയ അവനെ തടഞ്ഞു നിറുത്തി എല്ലാ സത്യവും തുറന്നു പറഞ്ഞു. മേരി ഇനി അധിക നാൾ ഉണ്ടാകില്ല അവൾ ജീവിച്ചിരിക്കുന്ന കുറച്ചു നിമിഷങ്ങൾ നീ അവളോടൊപ്പം ചിലവാക്ക്. ഞാൻ നിന്നെ അറസ്റ്റ് ചെയ്യുന്നില്ല. ഇത് കേട്ട പീറ്റർ ശ്രീനിയോട് ക്ഷമ ചോദിച്ചു വീട്ടിലേയ്ക്ക് പോയി ഇതിനിടയിൽ ശ്രീനിയെ തിരിച്ചറിഞ്ഞ ഒരു പോലീസ്കാരൻ കരിമ്പാറയെ വിവരം അറിയിച്ചതോടെ പോലീസ് സംഘവുമായി കരിമ്പാറ തിരിക്കുന്നു. പീറ്റർ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് അവനെ കൊല്ലാൻ സെയ്യദ് കൂട്ടരോടൊപ്പം അവിടെയ്ക്ക് പായുകയാണ്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|