കന്നിക്കാവടിപ്പൂനിറങ്ങള്‍
കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്..
പുലര്‍കാന്തി ചിന്തവേ.. വിരിയാത്തതെന്തു നീ
ഇതളില്‍ തുടിച്ചുതുള്ളി നൊമ്പരം (2)
കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്..
ആരാരീയണിപ്പന്തലകത്തെ തേനൊരുക്കി..
തേടിയതാരീ അല്ലിത്തേനിലെ കുഞ്ഞോളം.. (2)
ഓളമിളക്കത്തില്‍ നീരാടി
ഓലപാലം നിന്നു ചാഞ്ചാടി (2)
താരും തളിരും താളമാടും വേളയില്‍..
അറിയാത്തതാണീ അരിയമര്‍മ്മരം
കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്..
ആതിരത്തേരില്‍ വെണ്ണിലാവെത്തും രാവണഞ്ഞു
ആയിരവല്ലി പൂത്തു തിളങ്ങീയാകാശം (2)
മൗനം നിന്നു തരിക്കുമ്പോള്‍..
മാനം മങ്ങിത്തെളിയുമ്പോള്‍.. (2)
ആടും ചിറകില്‍ വിണ്ണിന്‍ വഴികള്‍ താണ്ടി നാം
അറിയാതറിഞ്ഞു രാഗസംഗമം..
കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്..