ജിക്കി

Jikki
Jikki
Date of Birth: 
Sunday, 3 November, 1935
Date of Death: 
തിങ്കൾ, 16 August, 2004
ജി കൃഷ്ണവേണി
ആലപിച്ച ഗാനങ്ങൾ: 61

 മദ്രാസില്‍ ഗജപതി നായിഡുവിന്റെ മകളായി 1935 -ല്‍ ജനിച്ചു. മൂന്നാം ക്ളാസുവരെ പഠിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. വനമാല'യിലെ തള്ളി തള്ളി ഓ വെള്ളം തള്ളി... എന്നതാണ് ജിക്കിയുടെ ആദ്യ മലയാള ഗാനം. ഇതിനുമുമ്പ് സികാസല്‍ നിര്‍മ്മിച്ച തമിഴ്ജ്ഞാനസുന്ദരിയില്‍ ജിക്കി പാടിയിരുന്നു. ഏഴുവയസ്സുള്ള കുട്ടിക്കുവേണ്ടിയായിരുന്നു പാടിയത്. ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കൈയ്യിലിരുന്ന്... എന്ന ഗാനം ജിക്കിയുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്. 'കടലമ്മ'യിലെ മുങ്ങി മുങ്ങി മുത്തുകള്‍ വാരും, ആയിത്തിന്‍ കൈത്തിരി തുടങ്ങി മലയാളം, തമിഴ്, കന്നട, സിംഹള ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'Avo avo kahani suno Mr.Sampath ' എന്ന ഹിന്ദി ചിത്രത്തിലും പാടിയിട്ടുണ്ട്. 

ചലച്ചിത്ര പിന്നണി ഗായകന്‍ എ എം രാജയാണ് ഭര്‍ത്താവ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. അർബുദരോഗ ബാധിതയായി ദീർഘകാലം ചികിത്സയിൽ‍‍ കഴിഞ്ഞ ശേഷം 2004 ആഗസ്റ്റ്‌ 16 നു അവർ അന്തരിച്ചു.