പരിചിതരായിഹ

പരിചിതരായിഹ നാമിനിമേല്‍
പിരിയാൻ ഇടയാകാതൊരു നാൾ
പുതുമയിതുപോലെ
ഭൂവി പുലരണമെന്നും മറയാതെ
മനുജന് പാരിൽ കാമ്യമായി..  ഹാ ...
എന്തേ ഹൃദയ സുഖമിടമൊഴികെ
(പരിചിത)

ഓ ഒരു ജീവിതമേ നാമെന്താകിലും അറിയാവൂ
ഒരു മാനസമേ ഇരുമെയ്യാകിലും നിനയാവൂ
തരുണതതൻ മതി ചപലതയാൽ അപമാനിതമാകാതെ
പുലരണമീ നവ ബന്ധം കളങ്കമേതും ചേരാതെ
പരിചിതരായിഹ നാമിനിമേൽ
പിരിയാൻ ഇടയാകാതൊരു നാൾ
(പരിചിത)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parichitharaayiha

Additional Info

Year: 
1952

അനുബന്ധവർത്തമാനം