മതിമോഹനമിതു
മതിമോഹനമിതു ഹാ... ജീവിതസൂനം മോദമാർന്നു
വിരിയും കാലം - തോഴാ.. ഈ മാദകദർശനമേ
(മതിമോഹന)
ആസ്വദിക്കും അസ്വദിക്കും ആനന്ദത്തിൻ മധുരിമ നീളെ
മദിരോത്സവഗീതികൾ പാടി മധുശീതളവായുവിൽ ആടി
മധുമാസമനോജ്ഞചൂടി മതിമോഹന പങ്കിയിലാടി
(മതിമോഹന)
യുവമാനസത്തില്‍ സങ്കൽപ്പങ്ങൾ വിരിഞ്ഞിടുമ്പോൾ
പൂനിലാവിൽ കുളുർമ്മയെങ്ങും ചൊരിഞ്ഞിടുമ്പോൾ
ആനന്ദിക്കും ആമോദിക്കും ഫലങ്ങളേതും വരണ്ടനാളെ
മധുരിതമാം - സുഖമിതുഹാ - മുഖരിതമീ - പരിചിതരെ
മധുരിത സുഖമിതുമുഖരിത പരിചിതരെ
(മതിമോഹന)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mathi mohamithu
Additional Info
Year:
1952
ഗാനശാഖ: