ജഗദീശ്വരാ

ജഗദീശ്വരാ ... ഗതിയിതോ ദയാലോ
കനിവരുളീടുവാനാകാതോ
ജഗദീശ്വരാ ഗതിയിതോ

അനിതര സങ്കട വാരിധിയിൽ ഞാൻ
അലിയുകയാം അഖിലേശാ‍
തവപദമേ എൻ ആശ്രയമിനിമേൽ
ഈശ്വരാ ഗതിയിതോ

ദോഷമേതും ഹൃദികരുതാതെ
വാഴുവോർക്കീ ഗതിയരുളാമോ
ഇതുശരിയോ പരമേശ്വരാ
അലിവില്ലാതോ ഏഴയിവളിൽ
ഈശ്വരാ ഗതിയിതോ