കരയാതെ സോദരീ
കരയാതെ സോദരീ ശോകം വെടിയൂ നീ
ഭീരുവായ് കഴിയാതെയീ ലോകെ സോദരീ
അനേകം ശോകം ലോകയാത്രയിൽ വരാമിതുപോലെ
അതിധിരതയോടതിനോടടരാടും ജീവിതമാമതു ബാലെ
(കരയാതെ... )
വന്മലയേ മലരായ് മാറ്റാം മനുജന്
മനോബലം വെടിയാതെ
ശോകം ഭാവിയിൽ വരും സുഖത്തിന്
കൊടിയാണതിലഴലാതെ
(അനേകം ശോകം.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karayaathe sodari
Additional Info
Year:
1952
ഗാനശാഖ: