തുമ്പമൺ പത്മനാഭൻകുട്ടി

Thumpaman Padmanabhan Kutty

തുമ്പമണ്ണിൽ കൊച്ചുകുഞ്ഞിന്റെയും നാരായണിയുടെയും മകനായി ജനിച്ച പത്മനാഭൻ‌കുട്ടി നാടകകലയുടെ ആശാനായിരുന്നു. പലനാടകങ്ങളിലും സ്ത്രീ വേഷം കെട്ടിയിരുന്ന അദ്ദേഹം അഭിനയിച്ച  ആദ്യ സിനിമയായ ‘ശശിധരനി’ലെ  ‘നീയെൻ ചന്ദ്രികേ ഞാൻ നിൻ ചന്ദ്രിക’ എന്ന ഗാനം രചിച്ച് അദ്ദേഹം സിനിമ രംഗത്തേക്കു കടന്നു വന്നു.  ‘രക്തബന്ധം ‘, ‘കേരളകേസരി’ ,‘ചന്ദ്രിക ‘ എന്നീ സിനിമകളിലും അഭിനയിക്കുന്നതിനൊപ്പം ആ സിനിമകളിലെ ഗാനങ്ങൾ രചിക്കുകയും ചെയ്തു