കണ്ണേ നാണം

കണ്ണേ നാണം കൊള്ളാതെ
മുഖം നീ മറയ്ക്കാതെ
ആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ
നീ മാറിനില്‍ക്കാതെ
ആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ
നീ മാറിനില്‍ക്കാതെ

ആണത്തമേതുമില്ല പെണ്‍കുരങ്ങെപ്പോലെ
ആവേശത്താലെ വീരത്തം കാട്ടീടാതെ മാറിനില്‍ക്ക ദൂരെ
വീരത്തം കാട്ടീടാതെ മാറിനില്‍ക്ക ദൂരെ
നീയും ഞാനും താരും മണവും
കാടും പടലും പോലവേ
രാവുംപകലും വാണീടില്‍
ആ വാഴ്‍വിനെന്തൊരാനന്ദം

നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെ
കാര്യം നേടാന്‍ കൗശലം എന്നോടാകാതെ
കാര്യം നേടാന്‍ കൗശലം എന്നോടാകാതെ
നീ ഒന്നും തേടാതെ..

കോപം നീ എന്നോടേതും കാട്ടിടാതെന്‍ മാനെ
ഓമല്‍ ചെന്തേനെ
മോദം നീ ചേര്‍ക്കടിയെൻ മോഹം നിന്നെത്താനെ
മോദം നീ ചേര്‍ക്കടിയെൻ മോഹം നിന്നെത്താനെ

മുണ്ട് ബാഡി സാരി ബ്ലൗസ്
കമ്മല്‍ മാലെകൾ പൊന്‍‌വളകള്‍
അയ്യയ്യോ ഇത്മാത്രമാ
സോപ്പ് ചീപ്പ് കണ്ണാടീ റായല്‍ പൗഡര്‍ ലിപ്സ്റ്റിക്ക്
ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍
വാങ്ങി ഉനക്കായി തരാമെടീ

അയ്യയ്യോ വല്ലോരും ഇത് കണ്ടാലേതും കുറവല്ലെ
കണ്ടാലേതും കുറവല്ലെ
പൊയ്യല്ലെ വാങ്ങിത്തരുമോ
എങ്കിലെനിക്കിത് സമ്മതമേ
സമ്മതമാ..!!
എന്നാനന്ദ പൊന്നേ പ്രേമാനന്ദക്കണ്ണേ
ആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ
ചേര്‍ന്നാടിടാം മാനേ
ആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ
ചേര്‍ന്നാടിടാം മാനേ

[യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanne nanam kollathe