അഹോ പ്രേമമേ നീ നേടീടും

അഹോ പ്രേമമേ നീ നേടീടും ഈ മോഹം
നീരാശാ ഫലംതാനേ ദുഃഖമറിയാ
പൊരുളോ നീ ഈ ലോകേ

വന്‍പരിദീനാമാപാപി ഞാനേ
വന്‍പരിദീനാമാപാപി ഞാനേ
എന്‍ വാര്‍ത്തയോരാൻ ഇല്ലാരും ലേകേ
എന്‍ വാര്‍ത്തയോരാൻ ഇല്ലാരും ലേകേ
വന്‍പരിദീനാ..

ചിന്തകളാലേ തകരും എന്നുള്ളം
ചിന്തകളാലേ..
ചിന്തകളാലേ തകരും എന്നുള്ളം ..ഓ
അന്‍പോടു നേരില്‍ അറിവാനിന്നാരോ
അന്‍പോടു നേരില്‍ അറിവാനിന്നാരോ
വന്‍പരിദീനാ..

മാഴ്കാതെ ദുര്‍വിധി എന്നെ പഴിക്കയായി
മാഴ്കാതെ ദുര്‍വിധീ
മാഴ്കാതെ ദുര്‍വിധി എന്നെ പഴിക്കയായി ..ഓ
എന്നേ പ്രപഞ്ചം നിന്ദിക്കയായി
എന്നേ പ്രപഞ്ചം നിന്ദിക്കയായി
വന്‍പരിദീനാ..

പ്രണയാര്‍ദ്രയാമെന്‍ ജീവന്‍ എന്നാലും
പ്രണയാര്‍ദ്രയാമെന്‍..
പ്രണയാര്‍ദ്രയാമെന്‍ ജീവന്‍ എന്നാലും ..ഓ
ചുടുകണ്ണുനീരില്‍ മുഴുകീട്മാറായി
ചുടുകണ്ണുനീരില്‍ മുഴുകീട്മാറായി
വന്‍പരിദീനാ..
വന്‍പരിദീനാമാപാപി ഞാനേ
എന്‍ വാര്‍ത്തയോരാൻ ഇല്ലാരും ലേകേ
എന്‍ വാര്‍ത്തയോരാൻ ഇല്ലാരും ലേകേ
വന്‍പരിദീനാ..

[യൂറ്റൂബ് ഗാനത്തിന് നന്ദി സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aho premame

Additional Info

Year: 
1950
Lyrics Genre: