ഇമ്പമേ.. ഇമ്പമേ

ഇമ്പമേ.. ഇമ്പമേ.
ഹാ‌ മോഹനമീ ശുഭകാലം
എന്‍ പ്രേമവിജയ മധുകാലം
ഇമ്പമേ.. ഇമ്പമേ.

ഈ നവയൗവ്വന ശ്രീകാന്തീ
പ്രേമാനന്ദ തരളിതമാമേ (2)
ശീതളമാമേ ശ്രീകരമാമേ
ശീതളമാമേ ശ്രീകരമാമേ
അനുഭവ സുഖദാരാമേ
അനുഭവ സുഖദാരാമേ
എന്‍ മനോരമണ സല്ലാപം
എന്‍ ജീവിതസുഖ ധനലാഭം
എന്‍ ജീവിതസുഖ ധനലാഭം
ഇമ്പമേ.. ഇമ്പമേ.
ഹാ‌ മോഹനമീ ശുഭകാലം
എന്‍ പ്രേമവിജയ മധുകാലം
എന്‍ ജീവിതസുഖ ധനലാഭം
ഇമ്പമേ.. ഇമ്പമേ.

പുഞ്ചിരിതൂകി ഇണയായി കൂടീ
സഞ്ചിതാഭമീ ലോകേ..
ആതങ്കം ഏശീടാതെ വാഴ്‌വതെ നമുക്കാനന്ദം
മനതരമിപ്പതാനനുരാഗം
ഈ പ്രേമവിജയ യുവകാലം
എന്‍ ജീവിതസുഖ ധനലാഭം
ഇമ്പമേ.. ഇമ്പമേ.
ഹാ‌ മോഹനമീ ശുഭകാലം
എന്‍ പ്രേമവിജയ മധുകാലം
എന്‍ ജീവിതസുഖ ധനലാഭം
ഇമ്പമേ.. ഇമ്പമേ.

[യൂറ്റൂബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
impame impame

Additional Info

Year: 
1950
Lyrics Genre: