സന്തോഷം വേണോ

 

സന്തോഷം വേണോ സൗന്ദര്യം വേണമോ (2)
സൗഭാഗ്യം വേണമെന്നാല്‍ പോരൂ
ഞാനൊരു റാണി മാനസ മോഹിനി
എന്നില്‍ മയങ്ങാത്തതാരോ
(സന്തോഷം...)

കാലമേ അനുകൂലമായ് ലീലാവിലാസങ്ങളാലേ (2)
കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍ (2)
ലീലാവിലാസങ്ങളാലേ
ചന്തം ചമഞ്ഞു ഞാന്‍ കൂന്തല്‍ മുടിഞ്ഞു
ശൃംഗാരം കൂട്ടിയലങ്കാരം ചാര്‍ത്തി (2)

മണമുള്ള പൂതൂകി മഞ്ചമൊരുക്കി
മണിയറ വാതിലില്‍ കാക്കുന്നിതാ ഞാന്‍ (2)
എന്‍ കണ്ണുകണ്ടോ എന്തൊരു ഭംഗി (2)
എൻ കയ്യിൽ ഈ ലോകമെല്ലാമൊതുങ്ങി
എന്നുടല്‍ എന്‍ നാട്യം എന്‍നട എന്‍നോട്ടം
എല്ലാം നിനക്കായി നല്‍കാം
കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍ 
ലീലാവിലാസങ്ങളാലേ
(സന്തോഷം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Santhosham veno

Additional Info