കേരളമാ ഞങ്ങളുടേ

 

കേരളമാ ഞങ്ങളുടെ കേളി പെരുംനാട്
നാളു തോറും നന്മ തരും ഞങ്ങളുടെ നാട്
മനസ്സിലുള്ളൊരു രഹസ്യങ്ങള് മറച്ചിടാതെ ചൊല്ലാം
മഹിമയോടെ പച്ചകുത്തും
കുറവര്‍ ഞങ്ങളെല്ലാം കുറവര്‍ ഞങ്ങളെല്ലാം

തിന്തിമിത്തോം പാടിവരും
ചെങ്കുറത്തി പെണ്‍കൊടിയേ (2)
ചന്തമുള്ള കൈകള്‍ നോക്കി
പച്ചകുത്താന്‍ വായെടിയേ (2)

പച്ച കുത്തിടാം കഥപറഞ്ഞിടാം
കൈവരകള്‍ നോക്കി (2)
ഫലമറിയുവാന്‍
കൊതിയുള്ളോരേ
നലമൊടെന്നേ നോക്കിന്‍ (2)

ചിന്തുപാടി കണ്ണിറുക്കി
ചാരത്തുചെന്നു നിന്നേ (2)
എന്തെല്ലാം പച്ചകുത്താം
എന്നു നീ ചൊല്ലുപെണ്ണേ (2)

അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട-
ഞ്ചുവര്‍ണ്ണത്താലെ
നല്ല കൊഞ്ചും കിളി പോലെ (2)

ആനതേരാളി പാമ്പ് പല്ലിയും
ആളുകണ്ടതു പോലെ
ആര്‍ക്കും ആശയുള്ളതു പോലെ(2)

പന്നകത്തിന്‍ പച്ചയൊന്നു
കുത്തിടേണം പയ്യെയിന്ന് (2)
തന്നാട്ടേ തമ്പുരാന്റെ
ഭാഗ്യമുള്ള കയ്യിതൊന്ന് (2)

മങ്കമാരുടെ മനം കവരും നീ
മനസ്സിലൊന്നു നിനച്ചാല്‍ (2)
മായുകില്ലിതു മറയുകില്ലിതു
മലയാളപ്പച്ച ഇതു -
മഹിമയുള്ളതല്ലോ
കേരളമാ ഞങ്ങളുടെ കേളി പെരുംനാട്
നാളു തോറും നന്മ തരും ഞങ്ങളുടെ നാട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Keralama njangalude

Additional Info

അനുബന്ധവർത്തമാനം