നമസ്തേ കൈരളീ

നമസ്തേ കൈരളീ... 
നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ (2)
തുഞ്ചൻ പൈങ്കിളി പാടീ
കുഞ്ചൻ തന്മയിലാടീ (2)
അൻപിൽ വീണക്കമ്പി മുറുക്കിയ 
തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)

തൂലികയും തൂമ്പാ‍യും കയ്യിൽ
തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം (2)
പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരിൽ
പ്രാണൻ നൽകീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ
(നമസ്തേ കൈരളീ.......)

കലകൾ വിളങ്ങും കളരികളും
കരളുകൾ കവരും കഥകളിയും (2)
കൈകോർത്തഴകിൽ കളിയാടും
കമലപൂമകളേ ദേവി
(നമസ്തേ കൈരളീ......)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Namaste kairali

Additional Info