ആരോടുമൊരു പാപം

 

ആരോടും ഒരു പാപം അറിയാത്ത ഞാന്‍
തീരാത്ത വന്‍തീയില്‍ എരിയുന്നിതാ

ആശിച്ചതെല്ലാമകന്നൂ - എന്റെ
ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ
ഇനിയാരും തുണയില്ല പാരില്‍
ആശിച്ചതെല്ലാമകന്നു
ആശിച്ചതെല്ലാമകന്നൂ

അധരത്തു ചേര്‍ത്തേന്‍ കുടിച്ചീല അമൃതം
വിധിയെന്തിനതു തട്ടി അവസാന നിമിഷം (2)
ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു
ഓ. . . 
ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു
ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു

ആശിച്ചതെല്ലാമകന്നൂ - എന്റെ
ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ
ഇനിയാരും തുണയില്ല പാരില്‍
ആശിച്ചതെല്ലാമകന്നു
ആശിച്ചതെല്ലാമകന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arodum oru paapam

Additional Info

അനുബന്ധവർത്തമാനം