വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന

 

ഓ…ഓ…
വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന
പുള്ളിമാൻകുട്ടികൾ പോലെ
വെള്ളത്തിലെ തിരക്കൈകൾ തന്മേലേ
പള്ളിയോടം തുഴയാൻ പോരൂ…
പള്ളിയോടം തുഴയാൻ

നീലപ്പൂമേഘത്തിൽ നീരാടാൻ വന്ന
നീയാരെൻ പ്രിയതാരമേ
നിന്നെയും തേടിയിരിക്കുകയാണതാ
വിണ്ണിൻചരിവിലൊരമ്പിളി

അമ്പിളിക്കല മാറിലൊഴുകുമീ
അമ്പരപ്പൊയ്കയിൽ പോരുവാൻ
താമരക്കിളി തന്നീടും
പ്രേമത്തിന്റെ കളിയോടം (2)

ആടിപ്പാടിയെൻ ജീവിതപ്പൊയ്കയിൽ
തേടിവന്ന കിനാവേ
ആശതൻ കതിർവീശിയെൻ ജീവിതം
ആകെ മിന്നും നിലാവേ
ഓ…ഓ..

ഓളക്കൈകളിൽ താളം തുള്ളിക്കൊണ്‌-
ടോടിപ്പോ കളിയോടമേ
കാറും കോളും മാറിത്തെളിയുമീ
കായൽത്തീരത്തിലായപോൽ (2)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellinilaavathu