ഞാനറിയാതെൻ മാനസമതിലൊരു

 

ഞാനറിയാതെന്‍ മാനസമതിലൊരു
ആനന്ദം കളിയാടുന്നു (2)
ഇന്നൊരു തിരുനാളിതു നാള്‍ കണ്ണനു
സുന്ദരമാല്യം ചാര്‍ത്തും ഞാന്‍

തേനും മണവുമിണങ്ങിയ പൂവേ
ദേവനു കൗതുകമേകീടൂ
ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍
ആനന്ദം കൊണ്ടാടീടാം

മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ
മംഗല ഗോപികള്‍ ചൂഴുമ്പോള്‍
മായക്കണ്ണന്‍ കാര്‍മുകില്‍ വര്‍ണ്ണനു
മാനസപൂജയിതെത്തിടുമോ

കണ്ണനു നാരികള്‍ പതിനാറായിരം
എണ്ണമിരുന്നിടുമെന്നാലോ
രാധവസിക്കും വനമല്ലാതീ
മാധവനൊന്നും പ്രിയമല്ലാ

ഓടക്കുഴലും കയ്യിലെടുത്തവന്‍
ഓമനയായിപ്പാടുമ്പോള്‍ (2)
പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ -
പട്ടകടമ്പുകള്‍ പൂക്കുമ്പോള്‍

ഒന്നായ് നമ്മുടെ കരളുകളിവിടൊരു
വൃന്ദാവനമായ് മാറുമ്പോള്‍
അമ്മലര്‍വാടിയിലായിരമായിരം
ആശകള്‍ വിരിയും മലരുകളായ്

ഓടക്കുഴലും കയ്യിലെടുത്തവന്‍
ഓമനയായിപ്പാടുമ്പോള്‍
പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ -
പട്ടകടമ്പുകള്‍ പൂക്കുമ്പോൾ
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanariyaathen maanasamathiloru

Additional Info