ആർക്കു വേണം ലൂക്കാലി
ഓ മാന്യരേ..
മഹാജനങ്ങളേ... വരുവിൻ വരുവിൻ
വന്നു വാങ്ങുവിൻ
ബാലൻ വൃദ്ധൻ ഭായി ബഹനോം
ഭാഗ്യം ഭാഗ്യം നാട്ടുകാരേ. .
ആർക്കു വേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആർക്കു വേണം പാർത്തു വാങ്ങാം
ആവോ ആവോ ഭായിയോം
ആർക്കു വേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആർക്കു വേണം പാർത്തു വാങ്ങാം
ആവോ ആവോ ഭായിയോം
ലൂക്കാലി ഇതു ലൂക്കാലി
ഇതു ലൂക്കാലീ. . . .
മാന്യരേ മഹാജനങ്ങളേ.. ഈ മരുന്നു പുരട്ടിയാൽ ആനയെപ്പോലെ തടി വയ്ക്കുകയില്ല
കുതിരയെപ്പോലെ ഓടുവാൻ കഴിയുകയില്ലാ. . . തലവേദന, കണ്ണുവേദന, മൂക്കുവേദന, പല്ലുവേദന, തൊണ്ടവേദന, നെഞ്ചുവേദന, പിത്തം, കഫം, ചൊറിച്ചിൽ, മാന്തൽ, കഷണ്ടി, അസൂയ ഇത്തരം സൂക്കേടുകൾ എന്നു പറയുമ്പോൾ പേടിയാ.. ഒരു കുപ്പ് മരുന്നു കയ്യിലെടുക്കുക രണ്ടടി പിന്നാക്കം വക്കുക കുപ്പി തുറക്കുക വലതുകൈ കൊണ്ട് മരുന്നെടുത്ത് ഇടതു കൈവണ്ണയിൽ പുരട്ടുക നിങ്ങളുടെ സൂക്കേടുകൾ എല്ലാം ജൽജാവോ ഇപ്പോൾ എന്റെ ഗുരുനാഥൻ നിങ്ങളെ സജന്യമായി ചികിത്സിക്കുന്നതായിരിക്കും.. എല്ലാരും ഷർട്ടിന്റെ ഇടതുകൈ പൊക്കണം
തലവലിയും കട്ട്
ചെവിവലിക്കും ഫഷ്ട്
ചെറുവിരലിൽ തൊട്ട്
കൈവണ്ണയിൽ പുരട്ട്
വിട്ടാൽപിന്നെ കിട്ടാമരുന്ന്
വീട്ടിലെല്ലാം ഫഷ്ട് വിരുന്ന്
ആർക്കു വേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആർക്കു വേണം പാർത്തു വാങ്ങാം
ആവോ ആവോ ഭായിയോം
മാന്യരേ. . . മലയാ ബർമ്മാ സിംഗപ്പൂർ ചിറ്റാത്തിൻകര വേരൂർ പറവൂർ ഉള്ളൂർ കൊടുങ്ങല്ലൂർ നീണ്ടകര വടക്കേക്കര കൊട്ടാരക്കര ചർക്കര ശർക്കര പുളിച്ചിറ മുഞ്ചിറ ഭരണങ്ങാനം ഇത്തിത്താനം ലണ്ടൻ മണ്ടൻ പാരീസ് പാപ്പനംകോട് തേങ്ങാപ്പട്ടണം ഒതളങ്ങാപ്പട്ടണം മോസ്ക്കോ ന്യൂയോർക്ക് കോട്ടയം കാട്ടായിക്കോണം കൊല്ലം കോഴിക്കോട് ആവടി കാലടി തലവടി കൊയിലാണ്ടി കൊച്ചി ട്രിച്ചി മച്ചി മുതലായ സ്ഥലങ്ങളിൽ ടൂറിസ്റ്റുകള് മഹാരാജാക്കൻമാർ ജമീൻദാറുമാർ കോണ്ഗ്രസ്സ് കമ്യൂണിസ്റ്റ് പിഎസ്സ്പി ആർഎസ്സ്പി കെഎസ്സ്പി ഡിഎസ്സ്പി വെറും എസ്സ്പി എന്നീ മഹത്തുക്കളിൽനിന്നും കീ൪ത്തിമുദ്രകൾ ലഭിച്ചിട്ടിള്ള ഞങ്ങളുടെ കൈകണ്ട സിദ്ധൗഷധം ലൂക്കാലി.. ആർക്കും വാങ്ങിക്കാം.. പ്രത്യേകിച്ച് ആരെങ്കിലും കിടപ്പുണ്ടെങ്കിൽ മുമ്പോട്ടു വരിക ഒരു വിരൽകൊണ്കുട് കുപ്പിയെടുക്കുക മണപ്പിക്കുക ഠേ ലോ പ്രജ്ഞയെ പിടിച്ചു നിർത്തും
കിഴവൻ തൊട്ടാൽ നൌജവാൻ
കുമാരൻ തൊട്ടാൽ സുന്ദരൻ (2)
ആണ് തൊട്ടാൽ പെണ്ണ്
പെണ്ണ് തൊട്ടാൽ ആണ്
ആണും പെണ്ണും കെട്ടവൻ തൊട്ടാൽ അയ്യോ -
ഷോക്കു കാണൂ. . .
ആർക്കു വേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആർക്കു വേണം പാർത്തു വാങ്ങാം
ആവോ ആവോ ഭായിയോം
പെരിയോർകളെ ജെന്റിൽമാൻകളെ ഷർട്ടിന്റെ കൈപൊക്കി ഈ മരുന്നു പുരട്ടിയാൽ ഉടനേ കാണാം ഇന്ദ്രലോകം മന്ത്രലോകം തന്ത്രലോകം മഹേന്ദ്രലോകം മായാലോകം സിനിമാലോകം
ആവോ ആവോ ഓടിവാ
ആർക്കു വേണം ജോഡിയായ്
തൊട്ടു നോക്കാൻ
കിട്ടും പുത്തൻ ഐഡിയാ
ഷർട്ടിൻ കൈകൾ പൊക്കിയാട്ടേ
നോക്കിയാട്ടേ