സംഗീതമീ ജീവിതം

 

സംഗീതമീ ജീവിതം സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

ഇല്ലാ ധനം സ്ഥാനമീ ലോകമായാ
എല്ലാം നശിച്ചാലും എന്നാലും മായാ
സംഗീതമീ ജീവിതം

ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
കൈയ്യിൽ കവിതയും മുന്തിരിച്ചാറും
കൈയ്യിൽ കവിതയും മുന്തിരിച്ചാറും
കൈ വന്നാലീ ലോകം മാറ്റുമന്നേരം
സംഗീതമീ ജീവിതം

ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
എന്നാരോമലേ പോരൂമനുരാഗമാ -
രാഗ സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Sangeethame jeevitham

Additional Info

അനുബന്ധവർത്തമാനം