ഒന്നാണു നാമെല്ലാം

 

ഒന്നാണു നാമെല്ലാമൊന്നാണു പാരിതില്‍
ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ
എന്നാലും സ്വാര്‍ഥ സമുദായം മര്‍ത്ത്യനു
ഏകുവതെന്തിനി ഭേദമെല്ലാം (2)

ചുറ്റുപാടിന്നൊത്തു മാറുന്നു മാനുഷര്‍
കുറ്റങ്ങള്‍ ചെയ്‌വാന്‍ പിറന്നതല്ലാ
ഒന്നാണു നാമെല്ലാമൊന്നാണു പാരിതില്‍
ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ

ആഴമിയന്നൊരു ജീവിത വന്‍കടല്‍
ആശയാം തോണിയാല്‍ പിന്നിടുവാന്‍ (2)
ആഞ്ഞു കുതിക്കും മനുഷ്യവികാരങ്ങള്‍
ആയിരമായിരം വന്‍തിരയായ് (2)

വിധിയാകും വന്‍ പാറക്കെട്ടുകളില്‍ ഹാ മുട്ടി -
ച്ചിതറുന്നതാരുടെ കുറ്റമാകും (2)
പണമേ മനുഷ്യന്റെ ഗുണമെന്നു ചിന്തിച്ചു
കനിവറ്റു പാരില്‍ നീ വാണിടുമ്പോള്‍ (2)
പട്ടിണിപ്പാവത്തിനന്നം കൊടുക്കാതെ
പട്ടണിഞ്ഞാടിത്തകര്‍ത്തിടുമ്പോള്‍
ഉടമത്തവുമടിമത്തവും ഉണ്ടാക്കീയസമത്തം
ഉലകിന്നരുളും സമുദായമേ
നീയോ നിന്‍ നിയമത്തിന്നെതിര്‍ന്നിന്നവരോ ചൊല്ലു
ആ ജയില്‍പ്പുള്ളി. . . 
ആ ജയില്‍പ്പുള്ളി.... ജയില്‍പ്പുള്ളിയായ്

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnanu naamellaam

Additional Info