പിച്ച തെണ്ടിപ്പോണവരാണേ

 

പിച്ച തെണ്ടിപ്പോണവരാണേ പൊന്നേ തല്ലല്ലേ
ഒരു കൊച്ചു കാശിങ്ങെറിയാനാരും കോപം കൊള്ളല്ലേ (2)

പണ്ടു കാലം പാടി വരുന്നതു കണ്ടാലന്നേരം
കൊണ്ടു വന്നു ഭിക്ഷകള്‍ തരുമേ നല്ലോരെല്ലാരും
കണ്ണെടുത്താല്‍ ഭിക്ഷക്കാരുടെ കണ്ണില്‍ മണ്ണിട്ടും
അവരുടെ കാശു തട്ടും കൂട്ടരുമുണ്ടിക്കാലം ലോകത്ത്

അന്നുമിന്നും വന്നോരീ മാറ്റം കണ്ടില്ലേ
ഈ മാറ്റം കണ്ടില്ലേ
ആളുകള്‍ കേട്ടാല്‍ കോപിച്ചീടും അതൊന്നും മിണ്ടല്ലേ
ഇല്ലയെന്നാലന്നോ മനുജനെ ഈശന്‍ രക്ഷിക്കും
ഈശനു റേഷന്‍ വിറ്റു മനുഷ്യന്‍ ഇന്നു ശിക്ഷിക്കും

ഒരുവന്‍ ചൊല്‍വതു കേട്ടു നടന്നിടുമന്നു സമുദായം
ഓരോരുത്തനുമുടയോനാകുവതിന്നത്തെ ന്യായം
അതിനിന്നത്തെ ന്യായം

പുരുഷന്‍ നാട്ടിനു വീട്ടിനു നാരികള്‍ അന്നീ ലോകത്തിൽ
പുരോഗമിച്ചതു തലകീഴായി പോയിക്കാലത്തില്‍
അന്നു പുരുഷന്‍ ചൊന്നാല്‍ കേള്‍പ്പതു ധര്‍മ്മം സ്ത്രീകള്‍ക്ക്
ഇന്നു പെണ്ണിന്‍ ചൊല്‍പ്പടി നില്‍ക്കും പുരുഷന്‍ പേടിച്ച്
അന്നുമിന്നും വന്നോരീ മാറ്റം കണ്ടില്ലേ
ആളുകള്‍ കേട്ടാല്‍ കോപിച്ചീടുമതൊന്നും മിണ്ടല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Picha thendi

Additional Info

അനുബന്ധവർത്തമാനം