വനമാല
Actors & Characters
Actors | Character |
---|---|
അശോകൻ | |
മാല/നളിനി | |
ലില്ലി | |
സെമീന്ദാർ | |
പ്രസാദ് | |
ഗുണ്ടുമണി | |
ബാബു | |
ബേബി ലക്ഷ്മി |
Main Crew
കഥ സംഗ്രഹം
-
- മലയാളത്തിലെ ആദ്യത്തെ വനസാഹസിക ചിത്രം.
- പി. എ. തോമസിന്റെ സിനിമാ പ്രവേശം,നായകനായി. പിന്നീട് നിർമ്മാതാവും സംവിധായകനുമായി തോമസ്.
- ബേബി ലക്ഷ്മി എന്ന ആനക്കുട്ടിയുടെ അഭിനയം ആരേയും ആനന്ദസാഗരത്തിൽ ആറാടിക്കും എന്ന പ്രസ്താവന പാട്ട്പുസ്തകത്തിലും നോട്ടീസിലും പ്രകടമാക്കിയിരുന്നു.
- പാട്ടുകൾ പലതും ഹിന്ദി റ്റ്യൂൺ കടമെടുത്തവയാണ്.
വസന്തവിലാസത്തിലെ സെമീന്ദാർക്ക് നാളുകൾക്ക് ശേഷം മാല എന്ന കുട്ടിയുണ്ടായി. സെക്രട്ടറി പ്രസാദിനു ഇത് ഇഷ്ടപ്പെട്ടില്ല. കാരണം കുട്ടികളില്ലെങ്കിൽ പ്രസാദിന്റെ മകൻ അശോകനെ ദത്തെടുക്കാമെന്ന് പണ്ട് സെമീന്ദാർ വാക്കു നൽകിയിരുന്നു. പ്രസാദ് കുട്ടിയെ തട്ടിയെടുത്ത് ബാബു എന്നൊരാളിനെ ഏൽപ്പിക്കുന്നു, കൊല്ലാൻ. ബാബു ഒരു കൊട്ടയിൽ മാലയെ കാട്ടിൽ ഉപേക്ഷിയ്ക്കുകയാണുണ്ടായത്. കുഞ്ഞിനെ ഒരു ആനക്കുട്ടി കാട്ടുമൂപ്പന്റെ കയ്യിലേൽപ്പിക്കുന്നു. നളിനി എന്ന പേരിൽ അവൾ വളർന്നു. പതിനാറു കൊല്ലങ്ങൾക്കു ശേഷം അശോകനും കൂട്ടുകാരൻ ഗുണ്ടുമണിയും കാട്ടിലെത്തി നായാട്ടിനായി. ആനയോടൊപ്പം കണ്ട നളിനിയിൽ അശോകനു അനുരാഗമുദിച്ചു. ഗുണ്ടുമണിയ്ക്കും കിട്ടി ഒരു തോഴിയെ-ലില്ലി. സെമീന്ദാറും ഭാര്യയും ഈ കാട്ടിനടുത്തുള്ള അവരുടെ ശിവലോകം എസ്റ്റേറ്റിൽ എത്തി. അശോകന്റെ പ്രണയചാപല്യങ്ങൾ പ്രസാദിനു ഇഷ്ടപ്പെട്ടില്ല. നളിനിയുടെ കഴുത്തിലെ മാലയും ലോക്കറ്റും കണ്ടതോടെ ഇവൾ മാല തന്നെയാണെന്ന് പ്രസാദ് മനസ്സിലാക്കുന്നു. പ്രച്ഛന്നവേഷത്തിൽ എത്തി നളിനിയെ വധിയ്ക്കാൻ ഒരുമ്പെട്ട പ്രസാദിനേയും ബാബുവിനേയും അശോകൻ നേരിട്ടു. നീണ്ടു നിന്ന വാൾപ്പയറ്റിനൊടുവിൽ നളിനി എറിഞ്ഞ കത്തി കൊണ്ട് പ്രസാദ് മരിച്ചു. മരണവേളയിൽ അയാൾ കുറ്റം ഏറ്റു പറഞ്ഞ് സെമീന്ദ്ദാറോട് മാപ്പപേക്ഷിച്ചു. അശോകൻ നളിനി എന്ന മാലയെ കല്യാണം കഴിച്ചു സുഖമായി വാണു.
Video & Shooting
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
Added data from Kathiravan |